ട്രോളന്മാരുടെ പ്രിയപ്പെട്ട ഇരയായിരുന്ന താരത്തെ പുകഴ്ത്തി റിക്കി പോണ്ടിംഗ്

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്ര മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധികാത്ത ഒരു താരമായിരുന്നു അശോക് ഡിന്‍ഡ, അതിനാല്‍ത്തന്നെ ട്രോളുകളുടെ ആരംഭ കാലത്ത് ട്രോളന്മാരുടെ ഇഷ്ട താരമായിരുന്നു താരം . ഐപിഎല്ലിൽ ഏതൊരു ബൗളർ പ്രഹരം ഏറ്റുവാങ്ങിയാലും അവൻ ഡിന്‍ഡ,അക്കാദമയിൽ നിന്ന് വരുന്നതാന്നെന്ന് പറഞ്ഞാണ് കളിയാക്കിയിരുന്നത്. ഇന്ത്യൻ താരവുമായിരുന്ന അശോക് ദിൻഡയുടെ പേരിലുള്ള അക്കാദമിയിൽ ലോകോത്തര താരങ്ങളുടെ പേരും വലിച്ചിഴച്ച് താരങ്ങളെ ദിൻഡയെ ട്രോളും. തനിക്ക് എതിരെയുള്ള ഈ ട്രോളുകളിൽ നിരാശനായ ഡിന്‍ഡ എഴുതിയ ഹൃദയസ്പർശിയായ ഒരു എഴുത്ത് ക്രിക്കറ്റ് പ്രേമികളുടെ കണ്ണ് നിറക്കുന്നതായിരുന്നു. ഇപ്പോഴിതാ അശോക് ദിൻഡയെക്കുറിച്ച് ഒരു പരാമർശം നടത്തിയിരിക്കുക ആണ് മുൻ ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിങ്.

” കെകെആറിന്റെ നെറ്റ് ബൗളറായി എത്തിയ താരമാണ് അശോക് ഡിന്‍ഡ. എല്ലാ സെക്ഷനിലും അവന്‍ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. ഞങ്ങളെ എല്ലാം ബൗണ്‍സറുകള്‍ കൊണ്ട് അവന്‍ ഭയപ്പെടുത്തി. തുടര്‍ച്ചയായി ഇത്തരത്തില്‍ ബൗണ്‍സര്‍ എറിയാന്‍ കഴിയുന്ന താരത്തെ ടീമില്‍ എടുക്കണമെന്ന് കെ കെ ആര്‍ മാനേജ്‌മെന്റിനോട് ഞാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജോണ്‍ ബുച്ചനാനോട് ഞാന്‍ സംസാരിക്കുകയും ഡിന്‍ഡക്ക് കരാര്‍ കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.”

റിക്കി പോണ്ടിങ്ങിന്റെ പ്രതീക്ഷ തെറ്റിക്കാതെ 6.75 ഇക്കോണമിയില്‍ 9 വിക്കറ്റുകളാണ് സീസണിൽ താരം
വീഴ്ത്തിയത്. പിന്നീട് പല ടീമുകളിൽ മാറി മാറി കളിച്ച താരം 69 ഐ.പി.എൽ വിക്കറ്റുകൾ നേടിയിട്ടുണ്ട്. എന്നാൽ നേടിയ ഈ വിക്കറ്റുകളെക്കാൾ വഴങ്ങിയ റൺസിലൂടെയാണ് താരം ആരാധക ഓർമകളിൽ ഉള്ളതെന്ന് മാത്രം.

38 കാരനായ താരം ഇന്ത്യക്കുവേണ്ടി 13 ഏകദിനത്തില്‍ നിന്ന് 12 വിക്കറ്റും 9 ടി20കളില്‍ നിന്നായി 17 വിക്കറ്റും 116 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നായി 420 വിക്കറ്റും 98 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്നായി 151 വിക്കറ്റും 144 വ്യത്യസ്ത ടി20 മത്സരങ്ങളില്‍ നിന്നായി 146 വിക്കറ്റും നേടിയിട്ടുണ്ട്. ഐപിഎല്ലിൽ 78 മൽസരങ്ങൾ കളിച്ചിട്ടുള്ള ദിൻഡ 8.20 ഇക്കോണമിയിൽ 69 വിക്കറ്റുകൾ നേടിയിട്ടുണ്ട്.