വിശ്രമിച്ചോളൂ, വിശ്രമിച്ചോളൂ, സീനിയർ താരങ്ങളുടെ അഭാവത്തിൽ ഹാർദിക്കും പിള്ളേരും അഫ്ഗാനിസ്ഥാൻ പരമ്പര കളിക്കും ; സഞ്ജു ഉൾപ്പെടെ ഉള്ളവർക്ക് അവസരം

തിരക്കേറിയ ഷെഡ്യൂൾ കാരണം ഇന്ത്യ vs അഫ്ഗാനിസ്ഥാൻ പരമ്പര റദ്ദാക്കുമെന്ന് നേരത്തെയുള്ള റിപ്പോർട്ടുകളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI), ഇപ്പോൾ പരമ്പരയ്ക്കായി ഒരു ബാക്കപ്പ് ടീമിനെ ഫീൽഡ് ചെയ്യുന്നതിനുള്ള ഓപ്ഷൻ വിലയിരുത്തുകയാണ്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് മുമ്പ്, മുതിർന്ന കളിക്കാർക്ക്, പ്രത്യേകിച്ച് ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും വിരാട് കോഹ്‌ലിക്കും വിശ്രമം ആവശ്യമായി വരുന്നതിനാണ് ഈ നടപടി. രണ്ടാം നിര ഇന്ത്യൻ ടീമിനെ ഹാർദിക് പാണ്ഡ്യ നയിക്കും.

രണ്ട് മാസത്തോളം നീണ്ടുനിന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ 2023) സീസണിന് ശേഷം ടീം ഇംഗ്ലണ്ടിൽ വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ (WTC ഫൈനൽ 2023) പങ്കെടുക്കും.കോഹ്‌ലിയെയും രോഹിതിനെയും പോലുള്ള മുതിർന്ന കളിക്കാർക്ക് വെസ്റ്റ് ഇൻഡീസ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് മതിയായ വിശ്രമം ആവശ്യമാണ്, അവിടെ ഇന്ത്യ ഗെയിമിന്റെ മൂന്ന് ഫോർമാറ്റുകളും കളിക്കും.

ബിസിസിഐ നേരത്തെ തന്നെ അഫ്‌ഗാനിസ്ഥാൻ പരമ്പര കളിക്കാൻ എത്തുമെന്ന് ഉറപ്പ് കൊടുത്തതാണ്. അതിനാൽ തന്നെ വാക്ക് വ്യത്യാസം വരുത്താൻ ആഗ്രഹിക്കാത്ത അവർ രണ്ടാം നിർ ടീമിനെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കും. സഞ്ജു ഉൾപ്പടെ ഉള്ള താരങ്ങൾക്ക് അത് നല്ല ഒരു അവസരമാകാൻ സാധ്യതയുണ്ട്.