'വലിയ താരം ചെയ്താലും ചെറിയ താരം ചെയ്താലും തെറ്റ് എല്ലായ്പ്പോഴും തെറ്റ് തന്നെയാണ്'; പന്തിനെ ടീമില്‍ നിന്ന് പുറത്താക്കമമെന്ന് മുന്‍ താരം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ മോശം പ്രകടനത്തിന്റെ പേരില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത് വന്‍ വിമര്‍ശനമാണ് നേരിടുന്നത്. മുന്‍ താരങ്ങളും ആരാധകരും താരത്തിന്റെ ബാറ്റിംഗ് ശൈലിയേയും കളിയോടുള്ള സമീപനത്തേയും രൂക്ഷമായി തന്നെയാണ് വിമര്‍ശിക്കുന്നത്. അതിനിടെ പന്തിനെ ടീമില്‍ നിന്ന് പുറത്താക്കി ഒരു പാഠം പഠിപ്പിപ്പിക്കമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ താരം റീതീന്ദര്‍ സോധി.

‘ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു സമയത്ത് മോശം ഷോട്ട് കളിച്ച് ഒരു താരം പുറത്താവുകയും ഇതു ടീമിന്റെ പരാജയത്തിനു വഴിവയ്ക്കുകയും ചെയ്താല്‍ അടുത്ത മല്‍സരത്തില്‍ ഈ താരത്തെ പുറത്തിരുത്തിയ ഒരു കാലമുണ്ടായിരുന്നു. ഈ പിഴവിന് ഒരു പാഠം പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തരമൊരു ശിക്ഷ നല്‍കിയിരുന്നത്. പക്ഷെ റിഷഭ് പന്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല, അയാള്‍ നിങ്ങളുടെ സൂപ്പര്‍ സ്റ്റാറാണ്.’

Reetinder Singh Sodhi Slams The Indian Cricketers As COVID-19 Hits Their  Camp

‘വലിയ താരം ചെയ്താലും ചെറിയ താരം ചെയ്താലും തെറ്റ് എല്ലായ്പ്പോഴും തെറ്റ് തന്നെയാണ്. റിഷഭ് പന്തിനോടു ഒരുപാട് സംസാരിക്കാമായിരുന്നു. കഴിഞ്ഞ ടെസ്റ്റിലെ തെറ്റിന്റെ പേരില്‍ ഒരു പാഠമെന്ന നിലയില്‍ റിഷഭിനെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പുറത്തിരുത്തിയാല്‍ അതില്‍ ആശ്ചര്യപ്പെടാനില്ല. കാരണം ഈ തരത്തിലുള്ള തെറ്റുകള്‍ അയാള്‍ ആവര്‍ത്തിക്കുകയാണ്’ റീതീന്ദര്‍ സോധി പറഞ്ഞു.

South Africa vs India: Rishabh Pant slammed by Sunil Gavaskar for  'forgettable' shot that led to dismissal - Sports News

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ നിര്‍ണായക ഘട്ടത്തില്‍ ക്രീസിലെത്തിയ പന്ത് നേരിട്ട മൂന്നാമത്തെ ബോളില്‍ തന്നെ കയറിയടിക്കാന്‍ ശ്രമിച്ച് എഡ്ജായി വിക്കറ്റ് കീപ്പര്‍ക്കു ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. ഇതേ തുടര്‍ന്ന് റിഷഭിനെ പുറത്തിരുത്തി പകരം വൃധിമാന്‍ സാഹയെ മൂന്നാം ടെസ്റ്റില്‍ കളിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.