ഹിറ്റ്മാനോ കോഹ്ലിയോ; ഇന്ന് തീപാറും പോരാട്ടം; സാധ്യതാ ടീം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. ഇരുടീമുകളും ആദ്യത്തെ മത്സരം പരാജയപ്പെടുകയായിരുന്നു. അത് കൊണ്ടു തന്നെ ഇന്നത്തെ മത്സരം വിജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാനാണ് ശ്രമം.

ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് ഉദ്ഘാടന മത്സരത്തില്‍ ബാംഗ്ലൂര്‍ പരാജയപ്പെട്ടിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനോടായിരുന്നും മുംബൈയുടെ പരാജയം. ആദ്യമത്സരത്തില്‍ പരിക്കേറ്റ മുംബൈ പേസര്‍ ജസ്പ്രീത് ബുംറ ഇന്ന് കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.

ബുംറക്ക് തോളിനാണ് പരിക്കേറ്റത്. മത്സരത്തിനിടെ അദ്ദേഹം വീഴുകയായിരുന്നു. ബുംറയുടെ പരിക്ക് സാരമുള്ളതല്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ അനിശ്ചിതത്വം തുടരുകയാണ്. ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിംഗ്സ് ഇലവന്‍ പഞ്ചാബിനെ പരാജയപ്പെടുത്തി.

ഇതുവരെ ഈ ടീമുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്ന 25 മത്സരങ്ങളില്‍ 16ഉം മുംബൈ ഇന്ത്യന്‍സിനായിരുന്നു ജയം. ഒന്‍പത് മത്സരങ്ങളില്‍ മാത്രമാണ് ബംഗളൂരുവിന് ജയിക്കാന്‍ സാധിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ തമ്മില്‍ നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകതയും മുംബൈ-ബംഗളൂരു മത്സരത്തിനുണ്ട്. വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സും രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും തമ്മില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശം ഇരട്ടിയാകുമെന്ന് ആരാധകരും ഉറപ്പിക്കുന്നു.

സാധ്യതാ ടീം:

മുംബൈ ഇന്ത്യന്‍സ്-രോഹിത് ശര്‍മ്മ, ക്വിന്റണ്‍ ടി കോക്ക്, സൂര്യകുമാര്‍ യാദവ്, യുവരാജ് സിങ്, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, മിച്ചല്‍ മക്ലെഗന്‍, റാസിക് സലാം, മായങ്ക് മാര്‍ക്കണ്ഡെ, ലസിത് മലിങ്ക.

Read more

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു- വിരാട് കോഹ്ലി, പാര്‍ഥിവ് പട്ടേല്‍, മോയിന്‍ അലി, എബി ഡിവില്ലിയേഴ്‌സ്, ഷിംറണ്‍ ഹെറ്റ്‌മെയര്‍, ഷിവം ദുബെ, കോളിന്‍ ഡെ ഗ്രാന്‍ഡൊം, വാഷിങ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ്, യുസ്വന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്.