ഐപിഎല്ലിന് മുമ്പായി പ്രണയിനിയെ സ്വന്തമാക്കി ആര്‍സിബി താരം ; ഗ്‌ളെന്‍ മാക്‌സ്‌വെല്‍ വിന്നിയെ വിവാഹം കഴിച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തിരക്കിലേക്ക്് ഇറങ്ങുന്നതിന് മുമ്പായി പ്രണയിനിയെ സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്‌ളെന്‍ മാക്‌സ്‌വെല്‍. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്‌ളെന്‍ മാക്‌സ്‌വെല്‍ ഇന്ത്യന്‍ വംശജ വിന്നി രാമനെ വിവാഹം ചെയ്തു. ഇരുവരും തമ്മിലുള്ള വിവാഹചടങ്ങ് വെള്ളിയാഴ്ച അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ നടത്തി.

ഈ മാസം 26 ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളി തുടങ്ങുന്നതിന് മുമ്പ് ഇവരുടെ വിവാഹം ഔപചാരികമായി നടന്നെങ്കിലും വരുടെ വിവാഹം വിന്നിയുടെ കുടുംബത്തിന്റെ വകയായി മാര്‍ച്ച് 27 ന് തമിഴ് ആചാരപ്രകാരവും നടക്കും. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനൊപ്പമാണ് മാക്‌സ്‌വെല്‍ കളിക്കുന്നത്. 15 കോടിയ്ക്കാണ് ആര്‍സിബി താരത്തെ എടുത്തത്.

ആദ്യത്തെ ഏതാനും മത്സരങ്ങള്‍ താരത്തിന് നഷ്ടമായേക്കും. വിവാഹചടങ്ങിന്റെ ചിത്രം വിന്നി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ തമിഴ്് ഇന്ത്യന്‍ കുടുംബത്തിലെ അംഗമാണ് വിന്നി. ഇനേരത്തേ വിവാഹത്തിന്റെ തമിഴിലുള്ള ക്ഷണക്കത്ത് വൈറലായി മാറിയിരുന്നു.

മിസ് ആന്റ് മിസിസ് മാക്‌സ്‌വെല്‍ എന്ന കുറിപ്പോടെയാണ് വിന്നി വിവാഹചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ദീര്‍ഘകാലാമായി മാക്‌സ്‌വെല്‍ വിന്നിയുമായി പ്രണയത്തിലായിരുന്നു. 2020 ഫെബ്രുവരിയിലായിരുന്നു തങ്ങള്‍ വിവാഹിതരാകാന്‍ പോകുകായണെന്ന വിവരം താരം ഇന്‍സ്റ്റാഗ്രാം വഴി അറിയിച്ചത്. വിന്നിയുടെ ഫോട്ടോയും താരം പങ്കുവെച്ചിരുന്നു.