ആ അത്ഭുതം കോഹ്ലിപ്പട കാട്ടുമോ, ഉറ്റുനോക്കി ക്രിക്കറ്റ് ലോകം

ഐപിഎല്ലിലെ ഈ സീസണില്‍ ഏറ്റവും ദയനീയ പ്രകടനമാണ് ഇന്ത്യന്‍ നായകന്റെ കൂടി ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നടത്തുന്നത്. കളിച്ച ആറ് മത്സരങ്ങളിലും ആറിലും തോല്‍ക്കാനായിരുന്നു ബംഗളൂരുവിന്റെ വിധി. ഇതോടെ ബംഗളൂരുവിന്റെ ടൂര്‍ണമെന്റിലുളള മുന്നേറ്റം ഏതാണ്ട് അവസാനിച്ച മട്ടാണ്.

എന്നാല്‍ ബംഗളൂരുവിന്റെ പ്രതീക്ഷകള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നതാണ് സത്യം. ഇതിനായി ബംഗളൂരു ടീം അത്ഭുതങ്ങള്‍ കാട്ടേണ്ടി വരും.

ഇത് വരെ കളിച്ച എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും ഇനി ശേഷിക്കുന്ന എട്ട് മത്സരങ്ങളിലും ജയം കണ്ടാല്‍ ബാംഗ്ലൂരിന് പ്ലേ ഓഫിലേക്ക് യോഗ്യത നേടാന്‍ കഴിയും. എട്ട് മത്സരങ്ങള്‍ വിജയിച്ചാല്‍ ബാംഗ്ലൂരിന്റെ സമ്പാദ്യം 16 പോയിന്റാകും. എന്നാല്‍ ഈ മത്സരങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പരാജയപ്പെട്ടാല്‍ മറ്റുള്ള ടീമുകളുടെ മത്സരഫലത്തെ കൂടി ആശ്രയിച്ചാകും അവരുടെ പ്ലേ ഓഫ് സാധ്യത.

ഒരു സീസണിന്റെ ലീഗ് ഘട്ടത്തില്‍ ഓരോ ടീമുകളും 14 മത്സരങ്ങള്‍ വീതമാണ് കളിക്കുന്നത്.