കോഹ്‌ലിയുടെ നാഴികക്കല്ല് മത്സരത്തില്‍ ക്രെഡിറ്റ് കൊണ്ടുപോയത് രവീന്ദ്ര ജഡേജ ; ഗാരിഫീല്‍സ് സോബേഴ്‌സ് ഉള്‍പ്പെട്ട പട്ടികയില്‍

വിരാട് കോലിയുടെ 100ാം ടെസ്റ്റെന്ന നിലയില്‍ വലിയ പ്രാധാന്യം നേടിയ ടെസ്റ്റ്് മത്സരത്തില്‍ ക്രെഡിറ്റ് കൊണ്ടുപോയത് ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റ് കൊണ്ടും ബോളുകൊണ്ടും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രിക്കറ്റ് ഇതിഹാസം ഗാരിഫീല്‍സ് സോബേഴ്‌സ് ഉള്‍പ്പെട്ട പട്ടികയിലെത്തി.

ഒരു മത്സരത്തില്‍ 150ലേറെ റണ്‍സും അഞ്ചുവിക്കറ്റും വീഴ്ത്തുന്ന ആറാമത്തെ താരമായി മാറിയിരിക്കുകയാണ് ജഡേജ. ആദ്യ ഇന്നിംഗ്‌സില്‍ 175 റണ്‍സ് എടുത്ത ജഡേജ ലങ്കയുടെ അഞ്ചുവിക്കറ്റും ഒന്നാം ഇന്നിംഗ്‌സില്‍ വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ജഡേജ നാലു വിക്കറ്റ്് വീഴ്ത്തിയപ്പോള്‍ തന്നെ ശ്രീലങ്കയെ ഇന്നിംഗ്‌സിനും 222 റണ്‍സിനും തകര്‍ക്കാനായി.

മുന്‍ ഇന്ത്യന്‍ താരം വിനൂ മങ്കാദ്, ഡെനിസ് ആറ്റ്കിന്‍സണ്‍, പോളി ഉമ്രിഗര്‍, ഗാരി സോബേഴ്സ്, മുഷ്താഖ് മുഹമ്മദ് എന്നിവരാണ് ജഡേജയ്ക്കു പുറമേ ഈ പട്ടികയില്‍ ഉള്ളത്. അതേസമയം മത്സരത്തില്‍ ജഡേജയ്ക്ക്് ഇരട്ട സെഞ്ച്വറി നേടാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തതിനാല്‍ താരത്തിന് ഇരട്ടശതകം നഷ്ടമായി.

Read more

വിരാട് കോ്ഹ്ലിയുടെ 100 ാം മത്സരത്തില്‍ അദ്ദേഹത്തിന്റെ സെഞ്ച്വറിയായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ 45 റണ്‍സാണ് ഒന്നാം ഇന്നിങ്സില്‍ അദ്ദഹം നേടിയത്. രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടുമെന്ന് ആരാധകര്‍ കരുതിയിരുന്നെങ്കിലും ആദ്യ ഇന്നിങ്സുകൊണ്ട് തന്നെ ഇന്ത്യ വിജയം നേടി. രണ്ടാം ടെസ്റ്റ് പിങ്ക് ബോളിലാണ്. ബംഗളൂരുവിലാണ് മത്സരം.