എയ്ഞ്ചലോ മാപ്പ്; അത് നോബോളായിരുന്നു

ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസം ഇന്ത്യയ്ക്ക് വീഴ്ത്താനായത് രണ്ടേ രണ്ട് വിക്കറ്റുകളാണ്. മുതിര്‍ന്ന താരം എയ്ഞ്ചലോ മാത്യൂസിന്റേയും നായകന്‍ ദിനേശ് ചണ്ഡീമലിന്റേയും. ഇതില്‍ എയ്ഞ്ചലോ മാത്യൂസിനെ വീഴത്തിയ ജഡേജയുടെ പന്ത് നോബൗളായിരുന്നു. അമ്പയറുടെ ജോ വില്‍സണ് സംഭവിച്ച പിഴവായിരുന്നു ജഡേജയ്ക്ക് വിക്കറ്റായി പരിണമിച്ചത്.

അഞ്ചാം ദിവസത്തെ മത്സരം ആരംഭിച്ച് അധികം സമയമെത്തുന്നതിന് മുന്‍പായിരുന്നു സംഭവം. രവീന്ദ്ര ജഡേജയെ നേരിട്ട ഏഞ്ചലോ മാത്യൂസിന് പിഴച്ചു. പന്ത് സ്ലിപ്പില്‍ അജിയ്ങ്ക്യ രഹാനെയുടെ കൈകളില്‍.

എന്നാല്‍ അത് ശരിക്കും ഔട്ടല്ലായിരുന്നു. പന്തെറിയുന്ന സമയത്ത് ജഡേജയുടെ പാദങ്ങള്‍ ക്രീസിനെ മറി കടന്നിരുന്നെങ്കിലും അമ്പയര് ജോ വില്‍സണിന്റെ ശ്രദ്ധയില്‍ അത് പെട്ടില്ല. ഫലമോ, ജഡേജയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ഒരു ചെറിയ സമ്മാനവും ഇന്ത്യയ്ക്ക് ഏഞ്ചലോ മാത്യൂസിന്റെ വിലപ്പെട്ട വിക്കറ്റും.

https://twitter.com/PRINCE3758458/status/938273005641314305?ref_src=twsrc%5Etfw&ref_url=http%3A%2F%2Fcricketaddictor.com%2Fcricket%2Fwatch-ravindra-jadeja-dismisses-angelo-mathews-on-a-no-ball%2F

ഇതോടെ 29ാം ജന്മദിനത്തില്‍ ജഡേജയ്ക്ക കിട്ടിയ അപ്രതീക്ഷിത സമ്മാനമായി മാറി ആ നോ ബോള്‍ വിക്കറ്റ് മത്സരത്തില്‍ മൂന്ന് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്.

എന്നാല്‍ ഏഞ്ചലോ മാത്യൂസിന്റെ വിക്കറ്റ് സ്വന്തമാക്കാനായെങ്കിലും മത്സരം വിജയിക്കാന്‍ ഇന്ത്യയ്ക്കായില്ല. ഇന്ത്യ ഉയര്‍ത്തി 410 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ അഞ്ചാം ദിവസം ലങ്ക കളി നിര്‍ത്തിയത് അഞ്ചിന് 299 റണ്‍സ് എന്ന നിലയിലാണ്.