ഹര്‍ഭജനേക്കുറിച്ച് അപ്രതീക്ഷിത വെളിപ്പെടുത്തലുമായി ഹെയ്ഡന്‍

ഓസ്‌ട്രേലിയയുടെ  വെടിക്കെട്ട് ബാറ്റ്‌സ്മാനായിരുന്ന മാത്യു ഹെയ്ഡന്‍ ഇന്ത്യുടെ ഓഫ് സ്പിന്നര്‍ ഹര്‍ഭജനെ പ്രശംസിച്ച് രംഗത്തെത്തി. ഇന്ന് അശ്വിന് ഫാസ്റ്റ് ബോളേഴ്‌സില്‍ നിന്നും കിട്ടുന്ന പിന്തുണ അന്ന് ഹര്‍ഭജന് ലഭിച്ചില്ല എന്നും അശ്വിനേക്കാള്‍ അക്രമകാരി ഹര്‍ഭജന്‍ സിങ് ആണെന്നുമായിരുന്നു ഹെയ്ഡന്റെ വെളിപ്പെടുത്തല്‍.

തുടക്കകാലം മുതല്‍തന്നെ ഭാജിയെ നേരിട്ട ബാറ്റ്‌സ്മാനാണ് ഹെയ്ഡന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ചിരുന്നപ്പോള്‍ അശ്വിനും ഹെയ്ഡനും സഹതാരങ്ങള്‍ ആയിരുന്നു.

‘അശ്വിന്റെ കളി ആശ്ചര്യപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ മഹത്തരവുമാണ്. ആതിവേഗം 300 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് അശ്വിന്‍ കഴിഞ്ഞ കളിയില്‍ നേടിയിരുന്നു. കണക്കുകള്‍ക്കെല്ലാം അപ്പുറം അശ്വിന് കരിയറില്‍ ചില അനുകൂല ഘടകങ്ങള്‍ ഉണ്ടായിരുന്നു. ഫാസ്റ്റ് ബോളേഴ്‌സിന്റെ പിന്തുണ അശ്വിനുണ്ട്. അവര്‍ അശ്വിന്റെ ജോലിഭാരം കുറയ്ക്കുന്നുണ്ട്. എന്നാല്‍ ഹര്‍ഭജന് അതുണ്ടായില്ല ‘ ഹെയ്ഡന്‍ പറഞ്ഞു.

എന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്നവരേക്കാള്‍ ശക്തമായ ബോളിങ്ങ് നിര ഇന്ത്യയ്ക്ക് ഇപ്പോഴുണ്ട്. ഭുവനേശ്വര്‍,ഷാമി,ഇഷാന്ത് ശര്‍മ,ഉമേശ് യാദവ് ,ബുംറ, ജഡേജ അങ്ങനെ മികവുറ്റ ഒരു നിരതന്നെ ഉണ്ട് ഇന്ത്യ്ക്കിപ്പോള്‍. എന്നാല്‍ സഹീറിനോടും ശ്രീനാഥിനോടുമൊക്കെയുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ അവര്‍ മികച്ച ബോളര്‍മാര്‍ തന്നെയായിരുന്നു .പക്ഷെ അവരുള്ളപ്പോള്‍ തന്നെ ഹര്‍ഭജനായിരുന്നു ഇന്ത്യന്‍ ബോളിങ്ങിന്റെ കുന്തമുന. പ്രത്യേകിച്ച് ഓസ്‌ട്രേലിയക്കെതിരെ. ഓസിസിനെതിരെ ഭാജി വിക്കറ്റ് നേടിയില്ലായെങ്കില്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാകുമായിരുന്നു. ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

സ്മിത്താണോ കോഹ്ലിയാണോ മികച്ച ബാറ്റ്‌സമാന്‍ എന്ന ചോദ്യത്തിന് രണ്ടുപേരും മഹാന്‍മാരായ ബാറ്റ്‌സമാന്‍മാരാവാന്‍ വേണ്ടി വിധിക്കപ്പെട്ടവരാണ്. അവര്‍ രണ്ടുപേരും വ്യത്യസ്തങ്ങളായ വഴിയിലൂടെ സഞ്ചരിച്ച് സ്വന്തം ബാറ്റിങ്ങ് ശൈലിതന്നെ രൂപപ്പൈടുത്തിയവരാണ്.ഹെയ്ഡന്‍ പറഞ്ഞു.