നിര്‍ണായക നീക്കവുമായി രവി ശാസ്ത്രി, ബി.സി.സി.ഐയെ സമീപിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി ടി20 ലോക കപ്പോടെ സ്ഥാനമൊഴിയും. ടി20 ലോക കപ്പിന് ശേഷം ടീമിന്റെ പരിശീലകനായി തുടരാന്‍ താത്പര്യമില്ലെന്ന് ശാസ്ത്രി ബി.സി.സി.ഐയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബോളിംഗ് കോച്ച് ഭരത് അരുണ്‍ ഉള്‍പ്പെടെയുള്ളവരും ടി20 ലോക കപ്പോടെ സ്ഥാനം ഒഴിഞ്ഞേക്കും.

ഈ വര്‍ഷം അവസാനം നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പര്യടനം വരെ പരിശീലകസ്ഥാനത്ത് തുടരണം എന്ന അഭ്യര്‍ഥന ബി.സി.സി.ഐ മുന്‍പോട്ട് വെച്ചെങ്കിലും ശാസ്ത്രി അത് തള്ളിയതായാണ് വിവരം. ഇടക്കാല പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനെ കൊണ്ടുവരാനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്.

T20 World Cup: Ravi Shastri set to bid Goodbye as team India coach

Read more

നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ)യുടെ തലവനാണ് ദ്രാവിഡ്. യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതില്‍ ദ്രാവിഡ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നു. ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യയുടെ യുവ ടീമിന്റെ പരിശീലന ചുമതലയും ദ്രാവിഡ് വഹിച്ചിരുന്നു. എന്നാല്‍ സീനിയര്‍ ടീമിന്റെ മുഖ്യ കോച്ച് സ്ഥാനം തത്കാലം സ്വീകരിക്കാനില്ലെന്ന നിലപാടിലാണ് ദ്രാവിഡ്.