ഇന്ത്യന്‍ ടീമിലെ നിര്‍ഭയരായ മൂന്ന് താരങ്ങള്‍; അവര്‍ വിസ്മയമെന്ന് രവി ശാസ്ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും ധൈര്യശാലികളായ താരങ്ങള്‍ ആരൊക്കെയെന്ന് പറഞ്ഞ് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, വിക്കറ്റ് കീപ്പറായ റിഷഭ് പന്ത്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരെയാണ് ശാസ്ത്രി ഏറ്റവും ധൈര്യശാലികളായ ഇന്ത്യന്‍ താരങ്ങളായി ചൂണ്ടിക്കാണിച്ചത്.

‘റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ എന്നിവര്‍ എന്നെ വിസ്മയിപ്പിച്ച കളിക്കാരാണ്. മൂന്നു പേരും ഇന്ത്യന്‍ ടീമിനു വേണ്ടി അരങ്ങേറിയിട്ട് കുറച്ച് വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. തങ്ങളുടെ മുന്‍ഗാമികളുടെ അതേ വിശ്വാസമുള്ളവരാണ് ഇവരെല്ലാം. പക്ഷെ യുവത്വത്തിന്റെ പ്രസരിപ്പും നിര്‍ഭയത്വവും തങ്ങളുടെ മുന്‍ഗാമികളേക്കാള്‍ മൂന്നു പേര്‍ക്കും കൂടുതലാണെന്നു മാത്രം. മുന്‍ തലമുറകളെ അപേക്ഷിച്ച് കൂടുതല്‍ അനുഭവസമ്പത്ത് നേടിയാണ് ഇവരെല്ലാം ദേശീയ ടീമിലേക്കു വരുന്നത്.’

Sachin Tendulkar heaps praise on Jasprit Bumrah and Rishabh Pant | Cricket News – India TV

‘ഐപിഎല്‍ വലിയ വ്യത്യാസമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നു ഞാന്‍ എല്ലയ്പ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലോകത്തിലെ ഏറ്റവും മികച്ച പല താരങ്ങള്‍ക്കൊപ്പവും ഡ്രസിംഗ് റൂം പങ്കിടാന്‍ നമ്മുടെ കളിക്കാര്‍ക്കു അവസരം ലഭിക്കുകയാണ്. അവര്‍ക്കൊപ്പവും എതിരേയും കളിച്ച ശേഷമാണ് യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കു വരുന്നത്. ഇത് അവരെ കൂടുതല്‍ അനുഭവസമ്പത്തുള്ള ക്രിക്കറ്റര്‍മാരാക്കി മാറ്റുന്നു’ ശാസ്ത്രി പറഞ്ഞു.

Injured Shubman Gill could miss England series, Easwaran likely in main squad | Sports News,The Indian Express

2016ല്‍ ടി20 ഫോര്‍മാറ്റില്‍ കളിച്ചുകൊണ്ട് ഇന്ത്യയ്ക്കായി അരങ്ങേറിയ താരമാണ് ബുംറ. എംഎസ് ധോണിയുടെ പിന്‍ഗാമിയായി എത്തിയ റിഷഭിന്റെ അരങ്ങേറ്റം 2017ലായിരുന്നു. 2019ലായിരുന്നു സീനിയര്‍ ടീമിനായി ഗില്‍ അരങ്ങേറിയത്.