‘എന്റെ കണ്ണുകള്‍ നിറയുന്നു, ലോകം നിങ്ങളെ എഴുന്നേറ്റു നിന്ന് സല്യൂട്ട് ചെയ്യും’

Advertisement

പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് പരിശീലകന്‍ രവി ശാസ്ത്രി. മത്സര ശേഷം ഡ്രസിംഗ് റൂമില്‍ താരങ്ങളെ പ്രശംസിക്കുന്ന രവി ശാസ്ത്രിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലോകം എഴുന്നേറ്റ് നിന്ന് നിങ്ങളെ സല്യൂട്ട് ചെയ്യുമെന്നാണ് രവി ശാസ്ത്രി താരങ്ങളോട് പറഞ്ഞത്.

‘നിങ്ങള്‍ കാട്ടിയ ധൈര്യവും ആത്മവിശ്വാസവും ടീം സ്പിരിറ്റും കാണുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയുകയാണ്. പരിക്കുകള്‍ വേട്ടയാടിയപ്പോഴും 36 റണ്‍സിന് പുറത്തായപ്പോഴും നിങ്ങളിലൊരാള്‍ പോലും തളര്‍ന്നില്ല. നിങ്ങളുടെ ഉള്ളില്‍ നിറയെ ആത്മവിശ്വാസം ഉണ്ടായിരുന്നു. അത് ഒരു രാത്രികൊണ്ട് വന്നതല്ല.’

‘ഇന്ന് ഇന്ത്യയെ മറക്കുക, ഈ ലോകം തന്നെ നിങ്ങളെ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യും. നിങ്ങള്‍ എന്താണ് നേടിയെടുത്തതെന്ന് ഓര്‍ക്കുക. ഈ നിമിഷം നിങ്ങള്‍ക്ക് കഴിയുന്നതു,പോലെ ആസ്വദിക്കുക. അരങ്ങേറ്റക്കാരും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ടീമിന്റെ ഭാഗമായിരുന്ന എല്ലാവരും മികച്ച പിന്തുണയാണ് നല്‍കിയത്’ രവി പറഞ്ഞു.

Ravi Shastri delivers a special speech after historic series win in Australia; credits each and every member of team India contingent

യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിംഗിനെ അഭിനന്ദിച്ച രവി ചേതേശ്വര്‍ പുജാരയെ പ്രധാന പോരാളിയെന്നാണ് വിശേഷിപ്പിച്ചത്. റിഷഭ് പന്തിന്റെ ബാറ്റിങ്ങിനെ വളരെ മനോഹരം എന്ന് പറഞ്ഞ ശാസ്ത്രി പന്ത് ബാറ്റ് ചെയ്യുമ്പോള്‍ ആരാധകര്‍ക്ക് ഹൃദയാഘാതം ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ടായിരുന്നെന്നും പറഞ്ഞു.