അവൻ ഈ നൂറ്റാണ്ടിലെ ലാറയും ബ്രാഡ്മാനും, സൂപ്പർ താരത്തെ പുകഴ്ത്തി മുൻ പാക് നായകൻ റാഷിദ് ലത്തീഫ്

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് പാക് താരം ബാബര്‍ അസം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബാബര്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച്ചവെക്കുമ്പോള്‍ വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ തുടങ്ങിയ മഹാന്മാർ അടങ്ങുന്ന ‘ഫാബ് ‘ ലിസ്റ്റിലേക്ക് താരം എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ താരത്തെ പുകഴ്ത്തി എത്തിയിരിക്കുന്നത് മുൻ പാകിസ്ഥാൻ നായകൻ റാഷിദ് ലത്തീഫാണ്.

യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ വാക്കുകൾ ഇങ്ങനെ; ” അവൻ ഈ നൂറ്റാണ്ടിലെ ബ്രാഡ്മാനും ലാറയുമാണ്. എന്റെ കൂടെ ഒരുപാട് മഹാന്മാരയ താരങ്ങൾ കളിച്ചിട്ടുണ്ട്- മിയാൻദാദ്,വാസിം,ഇൻസമാം,യൂസഫ്,യൂനിസ്, തുടങ്ങി നിരവധിപേർ. പക്ഷെ ഇവൻ അവർക്ക് എല്ലാവർക്കും മുകളിലാണ്. ഞാൻ ബാബറിനെക്കുറിച്ച് മാത്രമാണ് ഇങ്ങനെ പറയുന്നതെന്ന് വിചാരിക്കേണ്ട. വിരാടും ,രോഹിതും, വില്യംസണും ഒകെ നല്ല താരങ്ങളാണ്.”

അടുത്തിടെ സമാപിച്ച ഓസ്‌ട്രേലിയൻ പരമ്പരയിൽ ബാബർ ആയിരുന്നു ടീമിന്റെ വജ്രായുധം എന്ന് പറയാം. 3 ഫോർമാറ്റിലും പാകിസ്താന്റെ രക്ഷകനായ ത്താരത്തിന്റെ കീഴിൽ ഏകദിന പരമ്പര ടീം നേടി.

കൂടെ കളിച്ച താരങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ” സയീദ് ആണ് ഏറ്റവും മികച്ചവൻ. പാകിസ്ഥാൻ ലോകത്തിന് സമ്മാനിച്ച ഏറ്റവും മിടുക്കനായ താരം. അവൻ അധികം പ്രാക്ടീസ് ഒന്നും ചെയ്യില്ലായിരുന്നു. പക്ഷെ കഴിവുകൾ ഉള്ളതിനാൽ തിളങ്ങി.”

Read more

അരങ്ങേറ്റത്തിന് ശേഷം 40 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 2851 റൺസും 86 ഏകദിനത്തിൽ നിന്ന് 4261 റൺസും നേടാൻ സാധിച്ചിട്ടുണ്ട് ബാബറിന്