'ലോക കപ്പ് നേടാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്'; തികഞ്ഞ ആത്മവിശ്വാസത്തില്‍ റാഷിദ് ഖാന്‍

ഭാവിയില്‍ അഫ്ഗാനിസ്ഥാന്‍ ലോക കപ്പ് കിരീടം നേടുമെന്ന് തനിക്ക് ഉത്തമ വിശ്വാസമുണ്ടെന്ന് റാഷിദ് ഖാന്‍. അഫ്ഗാന്‍ ജനതയുടെ മുഴുവന്‍ സ്വപ്‌നമാണ് അതെന്നും ആ ലക്ഷ്യത്തിലേക്ക് എത്താന്‍ ഞങ്ങള്‍ക്ക് കഴിവുണ്ടെന്നും റാഷിദ് പറഞ്ഞു.

‘ഭാവിയില്‍ ഒരു ദിവസം നമുക്ക് ലോക കപ്പ് നേടാനുള്ള കഴിവുണ്ട്, പ്രത്യേകിച്ച് ടി20 ലോക കപ്പ്. അത് എല്ലാവരുടെയും സ്വപ്നമാണ്, അതാണ് ഓരോ കളിക്കാരന്റെയും ലക്ഷ്യം, ആ ലക്ഷ്യം നേടാന്‍ ഞങ്ങള്‍ക്ക് കഴിവുണ്ട്. ഞങ്ങളുടെ കഴിവുകളിലും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഭാവിയില്‍ ഞങ്ങള്‍ ആ ലക്ഷ്യം കൈവരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’

Pakistan ODI Series on Schedule: Afghanistan Cricket Board

‘ഒരു ടീം എന്ന നിലയില്‍ കഴിഞ്ഞ 10 വര്‍ഷം ഞങ്ങള്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചു. ഞങ്ങള്‍ എവിടെ നിന്നാണ് വന്നത്, ഞങ്ങള്‍ക്ക് സൗകര്യങ്ങളില്ലായിരുന്നു, ഞങ്ങള്‍ ആ ഘട്ടത്തില്‍ നിന്ന് വന്നു, ഞങ്ങള്‍ ധാരാളം ലോക കപ്പുകള്‍ കളിച്ചു. ഒരു ടെസ്റ്റ് ടീം എന്ന് വിളിക്കപ്പെടുന്നത് എല്ലാ രാജ്യങ്ങളുടെയും ഒരു സ്വപ്നമാണ്. ഞങ്ങള്‍ക്ക് അതും ലഭിച്ചു. ഞങ്ങള്‍ ടെസ്റ്റ് ഗെയിമുകള്‍ കളിച്ചു. ഞങ്ങള്‍ ഒരുപാട് നേടി കഴിഞ്ഞു’ റാഷിദ് പറഞ്ഞു.

AFG v PAK 2021: Afghanistan-Pakistan ODI series in Sri Lanka is on as Taliban give green signal: Report

അഫ്ഗാനിസ്ഥാന്‍ ഐസിസി ലോക കപ്പ് നേടിയശേഷം മാത്രമേ വിവാഹം കഴിക്കൂവെന്ന ‘ഞെട്ടിക്കുന്ന’ പ്രസ്താവനയുമായി റാഷിദ് ഖാന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതുവരെ രണ്ട് ഏകദിന ലോക കപ്പുകളിലും നാല് ടി20 ലോക കപ്പുകളിലും മാത്രം കളിച്ചിട്ടുള്ള ടീമാണ് അഫ്ഗാനിസ്ഥാന്‍. ഒരു തവണ പോലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.