കേരളം ക്വാര്‍ട്ടറി കടക്കുമോ? സാധ്യതയിങ്ങനെ

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മികച്ച ജയം നേടി മുന്നേറുന്ന കേരള ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ് ഹരിയാനക്കെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന മത്സരം. നോക്കൗട്ട് പ്രതീക്ഷ ഉറപ്പിക്കണമെങ്കില്‍ ഹരിയാനയ്‌ക്കെതിരെ കേരളത്തിന് ജയം അനിവാര്യമാണ്.

നിലവില്‍ ഗ്രൂപ്പ് ബിയില്‍ അഞ്ച് മത്സരത്തില്‍ നാല് ജയവുമായി 24 പോയന്റ് നേടി രണ്ടാം സ്ഥാനത്താണ് കേരളം. 26 പോയന്റുളള ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. രാജസ്ഥാനെതിരെ മത്സരത്തില്‍ ഇന്നിംഗ്‌സ് ജയം നേടിയതാണ് ഗുജറാത്തിന് ഒന്നാം സ്ഥാനത്തേയ്ക്ക് കുതിക്കാന്‍ തുണയായത്. ഇതോടെ കേരളം രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തിളളപ്പെടുകയായിരുന്നു.

23 പോയന്റുളള സൗരാഷ്ട്രയാണ് കേരളത്തിന് പിന്നില്‍ മൂന്നാം സ്ഥാനത്ത് സ്ഥാനത്ത്. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് ക്വാര്‍ട്ടറിയില്‍ പ്രവേശിക്കാനാകുക.

അങ്ങനെയെങ്കില്‍ കേരളം, ഗുജറാത്ത്, സൌരാഷ്ട്ര എന്നീ ടീമുകള്‍ക്ക് ഗ്രൂപ്പിലെ അവസാന മല്‍സരം ഏറെ നിര്‍ണായകമാകും. താരതമ്യേന ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ അവസാന മത്സരത്തിനിറങ്ങുന്ന ഗുജറാത്തും സൗരാഷ്ട്രയും ഇപ്പോഴത്തെ അവസ്ഥയില്‍ തോല്‍ക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇതാണ് ഹരിയാനയ്‌ക്കെതിരെയുളള മത്സരം കേരളത്തിന് നിര്‍ണ്ണായകമാകുക. അവരുടെ നാട്ടിലാണ് മത്സരം എന്നതും കേരളത്തിന് വെല്ലുവിളിയാണ്