കളത്തിലിറങ്ങും മുമ്പേ രാജസ്ഥാന് തിരിച്ചടി; ഫീല്‍ഡിംഗ് കോച്ചിന് കോവിഡ്

ഐ.പി.എല്‍ 13ാം സീസണ് ഒരുങ്ങി കൊണ്ടിരിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് അപ്രതീക്ഷിത തിരിച്ചടി. ഫീല്‍ഡിംഗ് കോച്ചായ ദിഷാന്ത് യാഗ്‌നിക്കിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവായതാണ് ടീമിന് തിരിച്ചടിയായിരിക്കുന്നത്. യു.എ.ഇയിലേക്കു തിരിക്കാന്‍ അടുത്തയാഴ്ച ടീം മുംബൈയില്‍ ഒത്തുചേരാനിരിക്കെയാണ് ദിഷാന്തിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്.

നിലവില്‍ സ്വന്തം നാടായ ഉദയ്പൂരിലാണ് ദിഷാന്തുള്ളത്. 14 ദിവസത്തെ ക്വാറന്റൈന് ശേഷം ബി.സി.സി.ഐയുടെ പെരുമാറ്റച്ചട്ട പ്രകാരം രണ്ടു കോവിഡ് ടെസ്റ്റുകള്‍ക്കു അദ്ദേഹം വിധേയനാവും. ഈ രണ്ടു ടെസ്റ്റുകളുടെയും ഫലം നെഗറ്റീവാകണം. തുടര്‍ന്നു യു.എ.ഇയിലെത്തുന്ന ദിഷാന്ത് ആറു ദിവസം സെല്‍ഫ് ഐസൊലേഷനില്‍ കഴിയണം. മൂന്നു കോവിഡ് ടെസ്റ്റുകള്‍ കൂടി ഇവിടെ വെച്ചു നടത്തും. തുടര്‍ന്നായിരിക്കും ദിഷാന്ത് ടീമിനൊപ്പം ചേരുക.

Rajasthan Royals confirm first COVID-19 case in IPL - The Week

കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും യു.എ.ഇയില്‍ പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് അഞ്ച് തവണയെങ്കിലും കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പു വരുത്തണമെന്നാണ് ബി.സി.സി.ഐയുടെ നിര്‍ദ്ദേശം. രണ്ട് തവണ കോവിഡ് നെഗറ്റീവായാല്‍ മാത്രമേ താരങ്ങളെ യുഎഇയിലേക്കു പോകാന്‍ അനുവദിക്കൂ.

IPL 2020: Four Reasons Why Rajasthan Royals Can Win This Tournament

ഓഗസ്റ്റ് 20- ന് രാജസ്ഥാന്‍ ടീം യു.എ.ഇയ്ക്കു തിരിക്കുമെന്നാണ് വിവരം. സെപ്റ്റംബര്‍ 19-ന് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ 10-നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.