'എനിക്കിതില്‍ ഒരു റോളുമില്ല, ആ കുട്ടികള്‍ തന്നെയാണ് താരങ്ങള്‍'; ഓസീസിനെതിരായ വിജയത്തെ കുറിച്ച് ദ്രാവിഡ്

ഓസ്‌ട്രേലിയയില്‍ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ ക്രെഡിറ്റ ടീമിലെ യുവതാരങ്ങള്‍ക്ക് തന്നെ അവകാശപ്പെട്ടതാണെന്ന് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. ടീമിന്റെ വിജയത്തില്‍ തനിക്കൊരു റോളുമില്ലെന്നും ടീമിലെ കുട്ടികളാണ് നേട്ടങ്ങള്‍ക്ക് പിന്നിലെന്നും ദ്രാവിഡ് പറഞ്ഞു.

“ആ വിജയത്തിന്റെ ക്രെഡിറ്റ് എനിക്കല്ല, മികച്ച രീതിയില്‍ കളിച്ച കുട്ടികള്‍ക്കാണ്, അവരേയാണ് അഭിനന്ദിക്കേണ്ടത്. മുഴുവന്‍ അഭിനന്ദനങ്ങളും അവര്‍ക്കുള്ളതാണ്” ദ സണ്‍ഡേ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ ദ്രാവിഡ് പറഞ്ഞു. യുവതാരങ്ങളുടെ കരുത്തില്‍ ഇന്ത്യ നേടിയ വിജയത്തില്‍ അവരെ പരിശീലിപ്പിച്ച രാഹുല്‍ ദ്രാവിഡിനും വലിയ പങ്കുണ്ട് എന്നുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Anand Mahindra to personally gift SUVs to 6 Team India players

ദ്രാവിഡ് അണ്ടര്‍ 19 ടീമിന്റെ പരിശീലകനായിരുന്നപ്പോള്‍ ടീമില്‍ കളിച്ചവരാണ് ശുഭ്മാന്‍ ഗില്ലും വാഷിംഗ്ടണ്‍ സുന്ദറും റിഷഭ് പന്തുമെല്ലാം. ദ്രാവിഡ് പരിശീലിപ്പിച്ച എ ടിമീല്‍ ഷര്‍ദ്ദുല്‍ ഠാക്കൂറും മുഹമ്മദ് സിറാജും എല്ലാം ഭാഗമായിരുന്നു. ദ്രാവിഡിന്റെ ഉപദേശം ഇന്ത്യയിലെ യുവതാരങ്ങള്‍ക്ക് വലിയ കരുത്താണെന്ന് മുന്‍ സെലക്ടര്‍ ജതിന്‍ പരഞ്ജ്‌പെ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

Rishabh Pant has risen up to all the challenges thrown at him: Rahul Dravid  | Cricket News – India TV
നാല് ടെസ്റ്റ് മത്സരങ്ങളുടെ മത്സര പരമ്പര ഇന്ത്യ 2-1 സ്വന്തമാക്കിയതിന് പിന്നില്‍ യുവതാരങ്ങളുടെ പങ്കാണ് നിര്‍ണ്ണായകമായത്. ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, റിഷഭ് പന്ത്, ശര്‍ദുല്‍ താക്കൂറുമെല്ലാം അവിസ്മരിണീയമായ പ്രകടനം പുറത്തെടുത്തപ്പോള്‍ ഓസീസ് മുട്ടുമടക്കി. ഈ താരങ്ങള്‍ ദേശീയ തലത്തിലേക്ക് പിച്ചവച്ച 2015-2019 കാലഘട്ടത്തില്‍ ദ്രാവിഡായിരുന്നു ഇന്ത്യ അണടര്‍ 19, ഇന്ത്യ എ ടീമുകളുടെ പരിശീലകന്‍.