ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ സൂപ്പര്‍ താരം, സ്ഥിരീകരിച്ച് ഗാംഗുലി

വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ രാഹുല്‍ ദ്രാവിഡ് പരിശീലകനാകുമെന്ന് സ്ഥിരീകരിച്ച് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നേരത്തെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകല്‍ പുറത്തു വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിരുന്നില്ല.

ജൂലൈയിലാണ് ലങ്കയിലെ ഇന്ത്യയുടെ വൈറ്റ് ബോള്‍ പരമ്പര. ഈ സമയം മുഖ്യപരിശീലകന്‍ രവി ശാസ്ത്രി ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലായിരിക്കും. ഇതിനാലാണ് രാഹുല്‍ ദ്രാവിഡിനെ ടീമിന്റെ പരിശീലകനായി നിയമിച്ചിരിക്കുന്നത്.

പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ കഴിഞ്ഞ വാരം പ്രഖ്യാപിച്ചിരുന്നു. ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീമിനെ ലങ്കയില്‍ നയിക്കുന്നത്. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. നിരവധി പുതുമുഖ താരങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് ഇന്ത്യ ലങ്കയില്‍ ടി20, ഏകദിന പരമ്പരകള്‍ കളിക്കുന്നത്.

ഇന്ത്യന്‍ ടീം ഇങ്ങനെ: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, രാഹുല്‍ ചഹാര്‍, കൃഷ്ണപ്പ ഗൗതം, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ദീപക് ചാഹര്‍, നവ്ദീപ് സെയ്‌നി, ചേതന്‍ സകാരിയ

നെറ്റ് ബോളര്‍മാര്‍: ഇഷാന്‍ പോറല്‍, സന്ദീപ് വാരിയര്‍, അര്‍ഷ്ദീപ് സിംഗ്, സായ് കിഷോര്‍, സിമര്‍ജിത് സിംഗ്