ഓസീസ് മണ്ണില്‍ പരമ്പര നേടാന്‍ ദ്രാവിഡിന്‍റെ സഹായം; എങ്ങനെയെന്ന് വെളിപ്പെടുത്തി രഹാനെ

ഓസ്ട്രേലിയയില്‍ ഇന്ത്യ നേടിയ ചരിത്രവിജയത്തിന്റെ ക്രെഡിറ്റിന് രാഹുല്‍ ദ്രാവിഡും അവകാശിയാണെന്ന് അജിങ്ക്യ രഹാനെ. പരമ്പര തുടങ്ങുന്നതിന് മുന്നേ ദ്രാവിഡ് തന്നെ ഫോണില്‍ വിളിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നിലെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചെന്നും രഹാനെ പറഞ്ഞു.

“പരമ്പര ആരംഭിക്കുന്നതിന് മുമ്പ് രാഹുല്‍ ഭായി എന്നെ ഫോണ്‍ വിളിച്ചിരുന്നു. ദുബായില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പായിരുന്നു ഇത്. “യാതൊരു കാരണത്താലും സമ്മര്‍ദ്ദം ഉണ്ടാകരുത്. ആദ്യ മത്സരത്തിന് ശേഷം നീയാണ് ടീമിനെ നയിക്കുന്നതെന്ന് എനിക്കറിയാം. ഒന്നിനെക്കുറിച്ചും ഓര്‍ത്ത് ഭയക്കരുത്. മാനസികമായി ശക്തനായിരിക്കുക. നെറ്റ്സില്‍ ഒരുപാട് ബാറ്റ് ചെയ്യരുത്” എന്നാണ് ദ്രാവിഡ് ഭായ് പറഞ്ഞത്.”

Don

“ബാറ്റിംഗിനെ ഇഷ്ടപ്പെടുന്ന ആളാണ് ദ്രാവിഡ്. ഞാന്‍ വരുത്തുന്ന പിഴവുകളെ അദ്ദേഹത്തിന് കൃത്യമായി അറിയാം. ടീമിനെ നയിക്കുമ്പോള്‍ സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനെപ്പറ്റി ഓര്‍ക്കുക. മത്സരഫലത്തെക്കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടരുത്. അത് സമയമാകുമ്പോള്‍ കൃത്യമായി എത്തിക്കോളുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭാഷണമാണ് വലിയ ആത്മവിശ്വാസം നല്‍കിയത്” രഹാനെ പറഞ്ഞു.

https://www.thequint.com/news/india/indian-air-force-hero-denzil-keelor-recalls-his-1965-indo-pak-war-sabre-killing-1971-kirti-chakra https://images.thequint.com/thequint/2015-12/007693f4-58f9-4898-a864-18764bb1cc5b/Screen%20Shot%202015-12-06 ...

Read more

ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, റിഷഭ് പന്ത്, ശര്‍ദുല്‍ താക്കൂര്‍ എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് ഓസീസ് മണ്ണില്‍ ഇന്ത്യയ്ക്ക് കാര്യങ്ങല്‍ അനുകൂലമാക്കിയത്. ദ്രാവിഡ് അണ്ടര്‍ 19 ടീമിന്റെ പരിശീലകനായിരുന്നപ്പോള്‍ ടീമില്‍ കളിച്ചവരാണ് ശുഭ്മാന്‍ ഗില്ലും വാഷിംഗ്ടണ്‍ സുന്ദറും റിഷഭ് പന്തുമെല്ലാം. ദ്രാവിഡ് പരിശീലിപ്പിച്ച എ ടിമീല്‍ ഷര്‍ദ്ദുല്‍ ഠാക്കൂറും മുഹമ്മദ് സിറാജും എല്ലാം ഭാഗമായിരുന്നു.