സ്വല്‍പ്പം അയഞ്ഞ് ദ്രാവിഡ്, ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ പരിശീലകനാകും

ടി20 ലോക കപ്പിന് ശേഷം ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയില്‍ നടക്കുന്ന പരമ്പരയില്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക കപ്പിന് ശേഷം രവി ശാസ്ത്രി പരിശീലക സ്ഥാനം ഒഴിയുന്നതിനാലാണ് ദ്രാവിഡ് താത്കാലിക ചുമതലയേറ്റെടുക്കുന്നത്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘ന്യൂസിലന്‍ഡ് പരമ്പരയിലെങ്കിലും ഇന്ത്യയുടെ പരിശീലകനാവാമോയെന്ന് രാഹുല്‍ ദ്രാവിഡിനോട് ചോദിച്ചിരുന്നു. അദ്ദേഹം ശരിയെന്ന് പറഞ്ഞിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് മുമ്പ് പുതിയ പരിശീലകനെ ഇന്ത്യ കണ്ടെത്തും. അതുവരെ തുടരാമെന്നാണ് ദ്രാവിഡ് സമ്മതിച്ചിരിക്കുന്നത്.’

Twitterati wants Rahul Dravid to replace Ravi Shastri as Team India's coach

‘മുഴുവന്‍ സമയ പരിശീലകനാവുന്നതിനായി ദ്രാവിഡിനെ സമീപിച്ചിരുന്നെങ്കിലും കുടുംബത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട സാഹചര്യം അല്ലാത്തതിനാല്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. ഇതുവരെ അന്തിമതീരുമാനത്തിലേക്ക് ദ്രാവിഡ് എത്തിയിട്ടില്ല. അതിനാല്‍ ഇനിയും പ്രതീക്ഷകളുണ്ട്’ ബിസിസിഐ വൃത്തം പറഞ്ഞു.

പരിശീലകനാകാനുള്ള ബിസിസിഐയുടെ ഓഫര്‍ ദ്രാവിഡ് നേരത്തെ തന്നെ നിരസിച്ചിരുന്നു. ഇതിനു മുമ്പേ 2016, 2017 വര്‍ഷങ്ങളിലും ബിസിസിഐ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിനെ സമീപിച്ചിരുന്നു. അന്നും ആ ഓഫര്‍ നിരസിച്ച ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

The role Rahul Dravid played in Team India's success | Cricket News - Times of India

48 കാരനായ ദ്രാവിഡ് നിലവില്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി യുടെ തലവനാണ്. ഇതോടൊപ്പം ഇന്ത്യന്‍ അണ്ടര്‍-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്.