അവനെ ഞാൻ ഒന്ന് ഉപദേശിക്കുന്നുണ്ട്, പന്തിന്റെ കാര്യം ഏറ്റെന്ന് ദ്രാവിഡ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ മോശം ഷോട്ട് കളിച്ച് പുറത്തായ ഋഷഭ് പന്തിനെതിരെ വന്‍വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യ മത്സരത്തില്‍ പരാജയപ്പെടുകകൂടി ചെയ്തതോടെ വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഷോട്ട് സെലക്ഷനിലെ പോരായ്മ പരിഹരിക്കാന്‍ പന്തുമായി സംസാരിക്കുമെന്ന് ദ്രാവിഡ് പറഞ്ഞു.

‘പോസിറ്റീവ് പ്ലെയര്‍ ആവരുത് എന്നോ, ആക്രമിച്ച് കളിക്കരുത് എന്നോ ആരും ഒരിക്കലും പന്തിനോട് പറയില്ല. എന്നാല്‍ അങ്ങനെ കളിക്കേണ്ട സമയം ഇതാണോ എന്ന ചോദ്യം ഉയരാം. നിങ്ങള്‍ ക്രീസിലേക്ക് വന്നതേ ഉള്ളു. കുറച്ച് സമയം എടുത്ത് കളിക്കുന്നതാണ് ഉചിതം. എന്നാല്‍ പന്തിലൂടെ എന്ത് ഫലമാണ് ലഭിക്കുക എന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്നത്”.

‘പോസിറ്റീവ് കളിക്കാരനാണ് പന്ത്. വളരെ പെട്ടെന്ന് കളിയുടെ ഗതി തിരിക്കാന്‍ സാധിക്കുന്ന താരം. ആ രീതി തുടരരുത് എന്നും അതില്‍ നിന്ന് വ്യത്യസ്തനായ ഒരാളാവാനും പന്തിനോട് പറയാനാവില്ല’ എന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

Read more

രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നു പന്തുകളുടെ ആയുസ് മാത്രമേ ഋഷഭിനുണ്ടായിരുന്നുള്ളൂ. ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു ശ്രമിച്ച പന്ത് വിക്കറ്റ് കീപ്പര്‍ക്കു ക്യാച്ച് നല്‍കി ഔട്ടാവുകയായിരുന്നു. ഒരു റണ്‍സ് പോലും നേടാന്‍ താരത്തിനായില്ല.