അഞ്ച് മത്സരം, നാല് ജയം, തുടക്കം അതിഗംഭീരം; എന്നാലും ഒരു കാര്യത്തില്‍ തലവേദനയെന്ന് ദ്രാവിഡ്

ഇന്ത്യന്‍ ടീമിന്റെ പരിശീലകനായുള്ള തുടക്കം അതിഗംഭീരമാക്കിയിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. ടി20 ലോകകപ്പിനു ശേഷം ചുമതലയേറ്റെടുത്ത ദ്രാവിഡിന്റെ കീഴില്‍ ആദ്യം മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ഇപ്പോള്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയും 1-0നു നേടിയിരിക്കുകയാണ്. എന്നാല്‍ തുടക്കം തൃപ്തികരമാണെങ്കിലും ഒരു കാര്യത്തില്‍ തലവേദനയുണ്ടാകുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ദ്രാവിഡ്.

‘ചില താരങ്ങള്‍ക്കു പരിക്കേറ്റിരുന്നു. അതുകൊണ്ടു തന്നെ താരങ്ങളെ മാനസികമായും ശാരീരികമായും ഞങ്ങള്‍ക്കു കൈകാര്യം ചെയ്യേണ്ടിയിരുന്നു. എന്റെ വെല്ലുവിളിയുടെ ഏറ്റവും വലിയ ഭാഗമായിരിക്കും ഇത്. സെലക്ടര്‍മാര്‍ക്കും ലീഡര്‍ഷിപ്പ് ഗ്രൂപ്പിനുമെല്ലാം ഇതു വെല്ലുവിളി തന്നെയാണ്. ടീം സെലക്ഷന്റെ കാര്യത്തില്‍ തലവേദനയുണ്ടാവുന്നതും യുവതാരങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യുന്നത് കാണുന്നതും നല്ലതാണ്.’

Rahul Dravid India Head Coach | Why Brad Hogg Wants Rahul Dravid to Continue as NCA Chief! Rahul Dravid Records | India Head Coach | Indian Cricket

‘നന്നായി പെര്‍ഫോം ചെയ്യണമെന്ന് ടീമിലെ ഓരോരുത്തരും ആഗ്രഹിക്കുന്നു. അവര്‍ പരസ്പരം ഇതിനായി തള്ളുകയും ചെയ്യുന്നു. കൂടുതല്‍ തലവേദനകള്‍ ഇനിയുമുണ്ടാവും. പക്ഷെ എന്തുകൊണ്ടാണ് ടീം സെലക്ഷന്‍ ഇങ്ങനെയെന്നു താരങ്ങളുമായി വ്യക്തമായി ആശയവിനിമയം നടത്താന്‍ കഴിയുമെന്നതിനാല്‍ തന്നെ ഇതൊരു പ്രശ്നമായി തോന്നുന്നില്ല’ ദ്രാവിഡ് പറഞ്ഞു.

Image

ഇന്ന് സമാപിച്ച ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 372 റണ്‍സിന്‍റെ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവെച്ച 540 റണ്‍സിന്റെ അപ്രാപ്യമായ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് നാലാം ദിനം 167 റണ്‍സിന് ഓള്‍ഔട്ടായി.

ഇന്ത്യയ്ക്കായി അശ്വിന്‍, ജയന്ത് യാദവ് എന്നിവര്‍ നാല് വിക്കറ്റ് വീതവും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.