അവനെ ഓര്‍ത്ത് ആശങ്കയില്ല, ആ പൊസിഷന്‍ പ്രയാസമുള്ളതാണ്; പിന്‍ഗാമിയെ സംരക്ഷിച്ച് ദ്രാവിഡ്

ചേതേശ്വര്‍ പുജാരക്ക് തിളങ്ങാനായാല്‍ ഇന്ത്യക്ക് ജയിക്കാനാവുമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. പൂജാരയുടെ പ്രകടനത്തെ ഓര്‍ത്ത് ആശങ്കയില്ലെന്നും അവന്‍ ഇറങ്ങുന്ന ബാറ്റിംഗ് പൊസിഷന്‍ അല്‍പ്പം പ്രയാസമുള്ളതാണെന്നും ദ്രാവിഡ് പറഞ്ഞു.

‘ചെയ്യാന്‍ സാധിക്കുന്നതിന്റെ പരമാവധി പുജാര ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അവന് മികച്ച സ്‌കോര്‍ നേടാനാവും. അതിനെക്കുറിച്ചോര്‍ത്ത് ആശങ്കകളില്ല. അവന്‍ ഇറങ്ങുന്ന ബാറ്റിങ് പൊസിഷന്‍ അല്‍പ്പം പ്രയാസമുള്ളതാണ്. പുജാരക്ക് വലിയ സ്‌കോര്‍ നേടാനായാല്‍ ഇന്ത്യക്ക് ജയിക്കാനാവും.’

We were missing few seniors, but youngsters have taken their chances':  Rahul Dravid hints at possible changes in Indian squad ahead of SA tour -  SPORTS - GENERAL | Kerala Kaumudi Online

‘നിങ്ങള്‍ നന്നായി ബാറ്റുചെയ്യുന്നുണ്ടെന്ന് വിശ്വസിക്കുകയും എന്നാല്‍ വലിയ സ്‌കോറിലേക്കെത്താന്‍ സാധിക്കാത്ത സാഹചര്യവും എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. മികച്ച തുടക്കത്തെ വലിയ സ്‌കോറിലേക്ക് മാറ്റേണ്ടതായുണ്ട്. അത് സമയത്തിന്റെ പ്രശ്നം മാത്രമാണ്. അത് മാറിക്കോളും’ ദ്രാവിഡ് പറഞ്ഞു.

Cricket: Cheteshwar Pujara speaks about Rahul Dravid's influence on his  life and career

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്ന് ജോഹന്നാസ്ബര്‍ഗില്‍ ആരംഭിക്കും. സെഞ്ചൂറിയനിലെ മിന്നും വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ പമ്പര കൈവിട്ട് പോകാതിരിക്കാനുള്ള മരണക്കളിയാവും ദക്ഷിണാഫ്രിക്ക പുറത്തെടുക്കുക. ഇന്ത്യ ഇതുവരെ തോല്‍ക്കാത്ത സ്ഥലമാണ് ജോഹന്നാസ്ബര്‍ഗ് എന്നത് ദക്ഷിണാഫ്രിക്കയുടെ ചങ്കിടിപ്പ് കൂട്ടുന്നു.