വിദേശപര്യടനങ്ങളില്‍ താമസം രണ്ട് മുറിയില്‍; ദ്രാവിഡിന്റെ ശീലത്തെ കുറിച്ച് ഭാര്യ

ഇന്ത്യന്‍ ടീം പരിശീലകനും മുന്‍ താരവുമായ രാഹുല്‍ ദ്രാവിഡിന്റെ ശീലങ്ങളെ കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും ആര്‍ക്കും അറിയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്തി അദ്ദേഹത്തിന്റെ ഭാര്യ വിജേത പെന്‍ധര്‍ക്കര്‍. കുടുംബം ഒരിക്കലും മത്സരത്തെയും പ്രകടനത്തെയും ബാധിക്കരുത് എന്നതിനാല്‍ വിദേശ പര്യടനങ്ങളില്‍ തങ്ങള്‍ താമസം രണ്ട് മുറിയിലായിരുന്നെന്ന് വിജേത പറഞ്ഞു.

‘രണ്ട് കുട്ടികളായ ശേഷം അദ്ദേഹത്തോടൊപ്പം വിദേശ പര്യടനങ്ങളില്‍ പോയിരുന്നു. എന്നാല്‍ രണ്ട് മുറികളിലായാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. മത്സരങ്ങള്‍ക്ക് തലേ ദിവസം അദ്ദേഹത്തിന് സ്വകാര്യത നല്‍കാറുണ്ട്. രാഹുല്‍ തന്റെ റൂമില്‍ യോഗ ചെയ്യുകയും മറ്റ് പരിശീലനങ്ങള്‍ ചെയ്യുകയും ചെയ്യും. ഞാന്‍ കുട്ടികളോടൊപ്പം മറ്റൊരു മുറിയിലുമായിരിക്കും.’

Rahul Dravid Family, Mother, Father, Brother, Wife, Sons | SuccessStory

‘പരമ്പരകള്‍ക്കായി അദ്ദേഹം വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ എല്ലാ സാധനങ്ങളും ബാഗില്‍ എടുത്തുവെച്ച് കൊടുക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ ക്രിക്കറ്റ് കിറ്റില്‍ തൊടാറില്ല. വസ്ത്രങ്ങളും മറ്റ് സാധനങ്ങളും മാത്രമാണ് ബാഗിലാക്കി നല്‍കുക. രണ്ട് ജോഡി വസ്ത്രം മാത്രമാണ് അദ്ദേഹം കൊണ്ടുപോകാറുള്ളത്. ബ്രാന്റഡ് വാച്ചുകളോ വസ്ത്രങ്ങളോ ഒന്നും അദ്ദേഹം ആഗ്രഹിക്കുന്നില്ല. അത് കൊണ്ടുനടക്കാന്‍ ശ്രമിക്കാറുമില്ല’ വിജേത പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്മതിലായി ഏറെക്കാലം ഉയര്‍ന്നുനിന്ന ദ്രാവിഡ് ഇന്ന് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാണ്. ഇന്ത്യയുടെ നായകനായും ഓപ്പണറായും വിക്കറ്റ് കീപ്പറായും ബോളറായും മധ്യനിര ബാറ്റ്സ്മാനായുമെല്ലാം തന്റെ മികവിനെ ഉയര്‍ത്തിക്കാട്ടിയിട്ടുള്ള താരം ആരാധകര്‍ക്ക് എന്നും പ്രിയങ്കരനാണ്.