'ബുംറ തിരിച്ചു വരും'; പിന്തുണയുമായി കെ.എല്‍ രാഹുല്‍

ഐ.പി.എല്ലില്‍ വിക്കറ്റുവേട്ടക്കാരില്‍ രണ്ടാമനായിരുന്ന ജസ്പ്രീത് ബുംറ ഓസീസ് പരമ്പരയില്‍ പതറുന്ന കാഴ്ചയ്ക്കാണ് ആരാധകര്‍ സാക്ഷികളാകുന്നത്. ഓസീസിനെതിരെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നിലവാരത്തിനൊത്ത പ്രകടനം ഇതുവരെ ബുംറയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഇപ്പോഴിതാ ഈ മോശം അവസ്ഥയില്‍ ബുംറയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് സഹതാരം കെ.എല്‍ രാഹുല്‍. ബുംറ ഫോമിലേക്ക് വേഗം തിരിച്ചെത്തുമെന്ന പ്രതീക്ഷ രാഹുല്‍ പങ്കുവെച്ചു.

“ബുംറ വളരെയധികം ഭയപ്പെടുത്തുന്ന, പോരാട്ടവീര്യമുള്ള ബോളറാണെന്നു എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ ബുംറയ്ക്കു കുറിച്ച് ടീമിന് വലിയ പ്രതീക്ഷകളാണ് ഉള്ളത്. ടീമിനെ സംബന്ധിച്ച് അദ്ദേഹം വളരെ പ്രധാനപ്പെട്ട താരമാണ്. ബുംറയെ പോലെ ഒരു മിന്നും ബോളര്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരും. അതിന് എത്ര സമയം വേണ്ടിവരുമെന്നു മാത്രമേ അറിയാനുള്ളൂ. അദ്ദേഹം വീണ്ടും ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തും.”

Aus beat India : KL Rahul defends,

“ബാറ്റിംഗിന് വളരെ അനുയോജ്യമായ രാജ്യങ്ങളാണ് ന്യൂസിലാന്‍ഡും ഓസേ്ട്രേലിയയും. മുന്‍നിര ബോളര്‍മാര്‍ക്കു പോലും ഇവിടെ വിക്കറ്റെടുക്കാന്‍ സാധിക്കില്ലെന്നു കാണാം. അതുകൊണ്ടു തന്നെ ബുംറയുടെ ഇപ്പോഴത്തെ പ്രകടനം അത്ര വലിയ കാര്യമാക്കേണ്ടതില്ല. ഏകദിന പരമ്പര നഷ്ടമായെങ്കിലും ഇന്ത്യന്‍ ക്യാമ്പ് ഇപ്പോഴും വളരെ പോസിറ്റീവാണ്” രാഹുല്‍ പറഞ്ഞു.

Read more

जसप्रीत बुमराह का क्या खराब दौर शुरू है, सवाल पर केएल राहुल ने दिया यह जवाब - aus vs ind is jasprit bumrah phase bad time kl rahul reply - Sports Punjab Kesariഓസീസിനെതിരെ രണ്ടു ഏകദിനങ്ങളില്‍ നിന്നായി രണ്ടു വിക്കറ്റ് മാത്രമാണ് ബുംറയ്ക്ക് വീഴ്ത്താനായത്. 10 ഓവറുകളില്‍ യഥാക്രമം 73, 79 റണ്‍സ് പേസര്‍ വഴങ്ങുകയും ചെയ്തു. ഈ വര്‍ഷം എട്ട് ഏകദിനങ്ങള്‍ കളിച്ച ബുംറ മൂന്ന് വിക്കറ്റ് മാത്രമാണ് വീഴ്ത്തിയതെന്നാണ് പരിതാപകരം. ശരാശരി 146.33 ആണ്.