'മഹത്തായ മാതൃക'; നൂറ് ടെസ്റ്റുകള്‍ തികച്ച ലിയോണിന് ഇന്ത്യന്‍ ടീമിന്റെ സര്‍പ്രൈസ് സമ്മാനം

ടെസ്റ്റ് കരിയറില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഓസ്‌ട്രേലിയന്‍ താരം നഥാന്‍ ലിയോണിന് സര്‍പ്രൈസ് സമ്മാനം നല്‍കി ടീം ഇന്ത്യ. ടീം അംഗങ്ങള്‍ ഒപ്പിട്ട ജേഴ്‌സിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ നഥാന്‍ ലയോണിന് സമ്മാനിച്ചത്. മത്സരത്തിന് ശേഷമുള്ള പുരസ്‌കാര ചടങ്ങില്‍ വെച്ചാണ് രഹാനെ ഇന്ത്യന്‍ ടീമിന്റെ സ്‌നേഹസമ്മാനം ലിയോണിന് കൈമാറിയത്.

മഹത്തായ മാതൃകയെന്നാണ് മുന്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ പ്രവൃത്തിയെ വിശേഷിപ്പിച്ചത്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് മറ്റൊരു ഉദാഹരണമാണിതെന്ന് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണന്‍ ട്വീറ്ററില്‍ കുറിച്ചു.

India vs australia 4th test: Ajinkya Rahane gifts Nathan Lyon indian jersey as he played his 100th test match | India vs Australia: Ajinkya Rahane ने मैच के बाद Nathan Lyon को

2011ല്‍ ഗാളില്‍ ശ്രീലങ്കയ്ക്കെതിരേയായിരുന്നു ലിയോണിന്റെ അരങ്ങേറ്റം. കുമാര്‍ സംഗക്കാരയെ പുറത്താക്കിയാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. 2013 ഡിസംബറില്‍ അദ്ദേഹം ടെസ്റ്റില്‍ 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി. ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേയാണ് ലിയോണ്‍ ഈ നാഴികക്കല്ല് പിന്നിട്ടത്.

Aus vs Ind - 4th Test - Brisbane - Nathan Lyon: From groundsman to 100 Tests for Australia

2016 ജൂലൈയില്‍ ശ്രീലങ്കയുടെ ധനഞ്ജയ് ഡി സില്‍വയെ പുറത്താക്കി 200 ടെസ്റ്റ് വിക്കറ്റും കുറിച്ചു. 2017 ല്‍ ഇന്ത്യക്കെതിരേ ബംഗളുരു ടെസ്റ്റില്‍ 50 റണ്‍ വിട്ടുകൊടുത്ത് എട്ട് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം. 2018 മാര്‍ച്ചില്‍ 300 വിക്കറ്റ് പിന്നിട്ടു. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയായിരുന്നു മുന്നൂറാമന്‍. നിലവില്‍ 33 കാരനായ ലിയോണിന്റെ പേരില്‍ ടെസ്റ്റില്‍ 399 വിക്കറ്റുകളുണ്ട്.