എന്തുകൊണ്ടാണ് കുല്‍ദീപിനെ തഴഞ്ഞ് സുന്ദറിന് അവസരം നല്‍കിയത്?; കാരണം പറഞ്ഞ് രഹാനെ

ഓസീസിനെതിരായ മൂന്നാം ടെസ്റ്റിന് ശേഷം ഇന്ത്യയുടെ പ്രധാന സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയ്ക്കും ആര്‍ അശ്വിനും പരിക്കേറ്റപ്പോള്‍ കുല്‍ദീപ് യാദവ് പകരക്കാരനായി എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനാണ് ഇന്ത്യ അവസരം നല്‍കിയത്. ഈ തീരുമാനം ശരിവെയ്ക്കുന്നതായിരുന്നു സുന്ദറിന്റെ പ്രകടനവും. ഇപ്പോഴിതാ കുല്‍ദീപിനെ തഴഞ്ഞ് സുന്ദറിന് അവസരം നല്‍കിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അജിങ്ക്യ രഹാനെ.

“വളരെ പ്രയാസമുള്ള തീരുമാനമായിരുന്നു അത്. കുല്‍ദീപ് ടീമിലുണ്ടായിരുന്നു. കളിക്കാന്‍ അവന് അര്‍ഹതയുമുണ്ടായിരുന്നു. എന്നാല്‍ കുല്‍ദീപിനെ മറികടന്ന് വാഷിങ്ടണ്‍ എത്തിയത് അവന്റെ ബാറ്റിംഗ് മികവുകൊണ്ടാണ്. അഞ്ച് ബൗളര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഓള്‍റൗണ്ടര്‍ സുന്ദറിനെയാണ് മെച്ചപ്പെട്ടവനായി തോന്നിയത്. അവന്‍ മികച്ച ബാറ്റ്സ്മാനാണെന്ന് ഞങ്ങള്‍ക്കറിയാം. അത് അവന്‍ തെളിയിക്കുകയും ചെയ്തു” രഹാനെ പറഞ്ഞു.

Ajinkya Rahane to discuss future plans with selectors after India-Afghanistan Test

നാലാം ടെസ്റ്റില്‍ സുന്ദറിന്റെ പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ ഏറെ നിര്‍ണായകമായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 62 റണ്‍സെടുത്ത സുന്ദര്‍ രണ്ടാം ഇന്നിംഗ്സില്‍ അതിവേഗം 22 റണ്‍സ് നേടി. നാല് വിക്കറ്റും താരം വീഴ്ത്തിയിരുന്നു.

Fans Rally Behind Kuldeep Yadav After He Fails To Make Team India Cut For 4th Test Vs Australiaകരിയറിലെ മോശം സമയത്തിലൂടെയാണ് കുല്‍ദീപ് കടന്നു പോകുന്നത്. 2018-19 ഓസീസ് പര്യടനത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരമാണ്. എന്നാല്‍ ഇത്തവണ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല.