ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ നാണം കെടുമോ? ചോദ്യത്തിനെതിരേ ആഞ്ഞടിച്ച് ഇന്ത്യന്‍ താരം

2018 ല്‍ ഇന്ത്യ ആദ്യം ഏറ്റുമുട്ടുക കരുത്തരായ ദക്ഷിണാഫ്രിക്കയോടാണ്. സമീപകാലത്തെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തുകയാണെങ്കില്‍ മികച്ച് ഫോമിലാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് നടക്കുന്ന കളിയെ ഏവരും ഉറ്റ് നോക്കുകയാണ്.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവിളികളൊന്നുംതന്നെ ക്രിക്കറ്റില്‍ നിന്ന് ഉയര്‍ന്ന് വന്നിട്ടില്ല. പ്രതിഭാധനരായ കളിക്കാരാല്‍ സന്തുലിതമാണ് ടീം. എന്നിരുന്നാലും ദക്ഷിണാഫ്രിക്കയ്ക്ക് ടീം കളിക്കാനിറങ്ങിമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല എന്നാണ് കരുതുന്നത്.

പ്രകടനം വിലയിരുത്തിയാല്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ടോ എന്നും ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ റെക്കോഡ് അത്ര ശുഭകരമല്ലല്ലോ എന്ന ചോദ്യത്തിനെതിരായാണ് ഇന്ത്യന്‍ താരം ആഞ്ഞടിച്ചത്.

ഇത്തവണ ദക്ഷിണാഫ്രിക്കയെ പിടിച്ച്‌കെട്ടാമെന്നു തന്നെയാണ് കരുതുന്നത്. പരമ്പര ജയിക്കാന്‍ വേണ്ടിത്തന്നെയാവും ഞങ്ങള്‍ ഇറങ്ങുക. അതിലുപരി ടെസ്റ്റില്‍ ഓരോ സെക്ഷനിലും മികച്ച പ്രകടനം  നടത്തുക എന്നത് തന്നെയാണ് ലക്ഷ്യം. കാര്യങ്ങള്‍ മാറി മറിയാന്‍ ഏതെങ്കിലും ഒരു സെക്ഷനിലെ പ്രകടനംകൊണ്ട് സാധിക്കും. അതുകൊണ്ട് 5 ദിവസവും ആത്മാര്‍ഥമായി കളിക്കുകതന്നെ വേണം. രഹാനെ പറഞ്ഞു.

ദക്ഷിണാഫ്രിക്കയെ വാനോളം പുകഴ്ത്തുകയും ചെയ്തു താരം. അവരുടെ നാട്ടില്‍ അവര്‍ക്ക മികച്ച റെക്കോഡുകളാണുള്ളത്. അവരെ ഒരിക്കലും ചെറുതായി കാണാന്‍ കഴിയില്ല.അവര്‍ക്കെതിരായ ആദ്യ മത്സരം നിര്‍ണായകമാകും .അവരുടെ പരിചയ സമ്പത്തും അവരുടെ നാട്ടില്‍ കളി നടക്കുന്നു എന്ന നേട്ടം അവര്‍ക്കുണ്ട്. അതിനെ മറികടക്കാനായി മികച്ച കളിതന്നെ പുറത്തെടുക്കേണ്ടി വരും. രഹാനെ കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയില്‍ 3ടെസ്റ്റും 6ഏകദിനങ്ങളും 3 ടി-20യുംമാണുള്ളത്.