വിചിത്ര ബൗളിംഗ് ആക്ഷന്‍, ബാറ്റിംഗ് വെടിക്കെട്ട്, ആളാകെ മാറി അശ്വിന്‍

തമിഴ്‌നാട് പ്രീമിയര്‍ ലീഗ് കളിക്കുകയാണ് ഇന്ത്യന്‍ ടെസ്റ്റ് താരം ആര്‍ അശ്വിന്‍. തന്റെ ടീമായ ദിണ്ഡിഗുല്‍ ഡ്രാഗണ്‍സിന് വേണ്ടി ആദ്യ മത്സത്തിനിറങ്ങിയ അശ്വിന്‍ ബാറ്റ് കൊണ്ട് ശ്രദ്ധേയ പ്രകടനവും കാഴ്ച്ചവെച്ചു.

ചെപ്പോക്ക് സൂപ്പര്‍ ഗെല്ലീസിനെതിരായ മത്സരത്തില്‍ ടോപ് സ്‌കോററായാണ് അശ്വിന്‍ വരവറിയിച്ചത്. 19 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 37 റണ്‍സാണ് ഇന്ത്യന്‍ താരം നേടിയത്.

മത്സരത്തില്‍ പുതിയ ബൗളിംഗ് ആക്ഷനും അശ്വിന്‍ പരിചയപ്പെടുത്തി. ഇടംകയ്യൈ അനക്കാതെ വെച്ച് വലത് കൈകൊണ്ട് നീട്ടി എറിയുകയാണ് അശ്വിന്‍ ചെയ്തത. വിചിത്ര ബൗളിംഗ് ആക്ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഇന്ത്യ ലോകകപ്പ് കളിക്കുന്ന സമയത്ത് കൗണ്ടി കളിക്കുകയായിരുന്നു അശ്വിന്‍. തന്റെ ടീമായ നോട്ട്‌സിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് കൗണ്ടിയില്‍ അശ്വിന്‍ കാഴ്ച്ചവെച്ചത്. മൂന്ന മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകള്‍ സ്വന്തമാക്കിയ താരം ഒരു അര്‍ധ സെഞ്ച്വറിയും നേടി.