'കോഹ്ലി ഇതെന്താണ് പറയുന്നത്',രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ജഡേജ

ട്വന്റി20 ലോക കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിലെ തോല്‍വിക്കുശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി മുന്‍ താരം അജയ് ജഡേജ. ഇന്ത്യന്‍ ടീമിന്റെ സമീപനത്തെയാണ് കോഹ്ലിയുടെ വാക്കുകള്‍ തെളിയിക്കുന്നതെന്ന് ജഡേജ പറഞ്ഞു. പാകിസ്ഥാന്‍ ഇന്ത്യയെ സമ്പൂര്‍ണമായി പരാജയപ്പെടുത്തിയെന്നാണ് കോഹ്ലി പറഞ്ഞത്.

പാകിസ്ഥാനോട് തോറ്റശേഷം കോഹ്ലി പറഞ്ഞത് കേട്ടു. രണ്ടു വിക്കറ്റ് വീണപ്പോള്‍ തന്നെ ഇന്ത്യ പാകിസ്ഥാന് പിന്നിലായെന്നാണ് വിരാട് പറഞ്ഞത്. അതു നിരാശപ്പെടുത്തുന്നതായി- ജഡേജ പറഞ്ഞു.

കോഹ്ലിയെ പോലൊരു കൡക്കാരന്‍ ക്രീസിലുള്ളപ്പോള്‍ മത്സരം അവസാനിക്കാന്‍ ഏതൊരു വഴിയുമില്ല. രണ്ട് പന്തുകള്‍ പോലും നേരിടുംമുന്‍പെയാണ് വിരാട് അങ്ങനെ ചിന്തിച്ചത്. കളിയോടുള്ള ഇന്ത്യയുടെ സമീപനത്തെയാണ് അതു വെളിപ്പെടുത്തുന്നതെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.