'അവനെ പിന്തുണയ്ക്കുന്നവര്‍ റമീസിന്റെ വാക്കുകള്‍ കേള്‍ക്കണം', പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാജി

പാകിസ്ഥാന്റെ പേസ് ബോളര്‍ മുഹമ്മദ് ആമിറിനെ പിന്തുണയ്ക്കുന്നവര്‍ പിസിബി ചെയര്‍മാന്‍ റമീസ് രാജയുടെ വാക്കുകള്‍ ഓര്‍ക്കണമെന്ന് ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗ്. ട്വന്റി20 ലോക കപ്പിലെ ഇന്ത്യ- പാക് മത്സരത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉടലെടുത്ത വാക് യുദ്ധത്തിന്റെ ഭാഗമായാണ് ഹര്‍ഭജന്‍ ഇങ്ങനെ പറഞ്ഞത്.

ക്രിക്കറ്റിനും സമൂഹത്തിനും അപമാനമുണ്ടാക്കിയ ആമിറിനെ പോലുള്ളവരെ പിന്തുണയ്ക്കുമ്പോള്‍ നിങ്ങള്‍ റമീസ് രാജയുടെ വാക്കുകള്‍ ഓര്‍മ്മിക്കണം. സ്വന്തം വ്യക്തിത്വത്തിനോടെങ്കിലും സത്യസന്ധത പുലര്‍ത്തൂ- ഒരു മാധ്യമ പ്രവര്‍ത്തകന്റെ ട്വീറ്റിന് മറുപടിയായി ഹര്‍ഭജന്‍ കുറിച്ചു.

Read more

2010ല്‍ ഒത്തുകളിക്ക് പിടിക്കപ്പെട്ട മുഹമ്മദ് ആമിറിനെയും സല്‍മാന്‍ ബട്ടിനെയും മുഹമ്മദ് ആസിഫിനെയും ക്രിക്കറ്റില്‍ നിന്ന് വര്‍ഷങ്ങളോളം വിലക്കിയിരുന്നു. 2016ലാണ് ആമിര്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തിയത്. ആമിറിനെ തള്ളിക്കളയുന്ന നിലപാടാണ് റമീസ് രാജ സ്വീകരിച്ചിരുന്നത്.