'അവര്‍ ഇന്ത്യയുടെ ഭാവി ഉപ നായകന്മാര്‍', യുവ താരങ്ങളെ പ്രശംസിച്ച് ഗവാസ്‌കര്‍

രോഹിത് ശര്‍മ്മ ഇന്ത്യന്‍ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുമ്പോള്‍ ഉപ നായക സ്ഥാനത്തേക്ക് രണ്ടുപേരെ നിര്‍ദേശിച്ച് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. രോഹിത് രണ്ട് ലോക കപ്പുകളില്‍ ഇന്ത്യയെ നയിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

വിരാട് കോഹ്ലിക്ക് പകരം രോഹിത് ക്യാപ്റ്റനാകുമ്പോള്‍ കെ.എല്‍. രാഹുല്‍ ഉപ നായകനാകുമെന്നാണ് കരുതുന്നത്. ഋഷഭ് പന്തും എന്റെ മനസിലുണ്ട്. രണ്ട് ട്വന്റി20 ലോക കപ്പുകളില്‍ രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കുമെന്ന് തോന്നുന്നു- ഗവാസ്‌കര്‍ പറഞ്ഞു.

പ്രതിസന്ധികളെ അതിജീവിക്കാന്‍ മികവുള്ള ക്യാപ്റ്റന്‍മാരാണ് രാഹുലും പന്തും. അവരെ രോഹിതിന്റെ ഉപനായകന്‍മാരാക്കണം. താരനിബിഢമായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഋഷഭ് നയിക്കുന്ന രീതി അഭിനന്ദനാര്‍ഹമാണ്. ബുദ്ധിപരമായ ബോളിംഗ് ചെയ്ഞ്ചുകളാണ് പന്ത് നടത്തുന്നത്. കാഗിസോ റബാഡയെയും ആന്റിച്ച് നോര്‍ട്ടിയയെയും പന്ത് തന്ത്രപരമായി ഉപയോഗിക്കുന്നെന്നും ഗവാസ്‌കര്‍ പറഞ്ഞു.

Read more