'പഴയ കഥ ആവര്‍ത്തിക്കും', പാകിസ്ഥാനെ വെല്ലുവിളിച്ച് വീരു

ട്വന്റി20 ലോക കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ ഫലമെന്താകുമെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമോയെന്ന ചോദ്യം കാലങ്ങളായി കേള്‍ക്കുന്നതാണെന്നും സെവാഗ് പറഞ്ഞു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മള്‍ ഒരേകാര്യം തന്നെ കേട്ടുകൊണ്ടിരിക്കുന്നു. വലിയ മത്സരമായതിനാല്‍ എല്ലാ കാലത്തും വന്‍ മുന്നൊരുക്കം ഉണ്ടാകാറുണ്ട്. ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പ്പിക്കുമോയെന്നതാണ് കാലങ്ങളായുള്ള ചോദ്യം. അതു തന്നെയാണ് ഇപ്പോഴും ഉന്നയിക്കപ്പെടുന്നത്- സെവാഗ് പറഞ്ഞു.

പാക് ടീമിന് കൂടുതല്‍ സാധ്യതകളുള്ള ഫോര്‍മാറ്റാണ് ട്വന്റി20. ഒരു കളിക്കാരനുപോലും എതിര്‍ ടീമിനെ പരാജയപ്പെടുത്താനാകും. എന്നിട്ടും പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയുന്നില്ല. ഇന്ത്യക്കെതിരായ മത്സരത്തിന് മുന്‍പ് പാകിസ്ഥാന്‍ എപ്പോഴും അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ട്. ഇന്ത്യ വലിയ അവകാശവാദങ്ങളൊന്നും നടത്താറില്ല. കാരണം ഇന്ത്യ മികച്ച തയാറെടുപ്പാണ് നടത്തുന്നത്. അതിനാല്‍ത്തന്നെ ഇന്ത്യ- പാക് മത്സരത്തിന്റെ ഫലമെന്താകുമെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാമെന്നും സെവാഗ് പറഞ്ഞു.