'അവന് പ്രശസ്തി അല്‍പ്പം കൂടിപ്പോയി, അഫ്രീദിയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് അക്തര്‍

ആധുനിക ക്രിക്കറ്റില്‍ ഏറെ ആരാധകരെ സമ്പാദിച്ച പാക് പേസറാണ് ഷൊയ്ബ് അക്തര്‍. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അക്തര്‍. മുന്‍ സഹതാരം ഷാഹിദ് അഫ്രീദിക്കൊപ്പമുള്ള വീഡിയോയില്‍ അക്തര്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അഫ്രീദിയുമായുള്ള വിവിധ പ്രശ്‌നങ്ങളാണ് അക്തര്‍ വെളിപ്പെടുത്തിയത്.

അവന്‍ എന്നെക്കാള്‍ കാണാന്‍ സുന്ദരനാണെന്നതാണ് അഫ്രീദിയുമായുള്ള ഒരു പ്രശ്‌നം. എന്നെക്കാള്‍ ദൂരത്തില്‍ അഫ്രീദി പന്തടിക്കും എന്നത് മറ്റൊരു വിഷയം. അഫ്രീദി എന്നെക്കാള്‍ പ്രശസ്തനാണെന്നതാണ് അടിസ്ഥാനപരമായ പ്രശ്‌നം- അക്തര്‍ തമാശരൂപേണ പറഞ്ഞു.

ഇതൊന്നുമല്ല അഫ്രീദിക്കുള്ള വലിയ കുഴപ്പം. തന്നെക്കാളും അവന് മുടിയുണ്ടെന്നതും പ്രശ്‌നങ്ങളില്‍പ്പെടുന്നതായും അക്തര്‍ പറഞ്ഞു.