'അവന്റെ മികവുകളെ കുറിച്ച് ദ്രാവിഡ് പറഞ്ഞിരുന്നു', യുവ താരത്തെ പുകഴ്ത്തി ലക്ഷ്മണ്‍

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ കെ.എസ്. ഭരത്തിന്റെ മികവുകളെ കുറിച്ച് വളരെ മുന്‍പു തന്നെ രാഹുല്‍ ദ്രാവിഡ് തന്നോട് പറഞ്ഞിരുന്നെന്ന് ബാറ്റിംഗ് ഇതിഹാസം വി.വി.എസ്. ലക്ഷ്മണ്‍. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പരിക്കേറ്റ വൃദ്ധിമാന്‍ സാഹയ്ക്കു പകരം വിക്കറ്റ് കാക്കാനെത്തിയ ഭരത് ഉശിരന്‍ പ്രകടനം നടത്തിയിരുന്നു.

വിക്കറ്റ് കീപ്പിംഗില്‍ ഭരത്തിന്റെ പ്രത്യേക കഴിവുകളെ കുറിച്ച് ദ്രാവിഡ് പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഭരത്തിന് നല്ല വിക്കറ്റ് കീപ്പിംഗ് വൈദഗ്ധ്യമുണ്ടെന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ സാഹയ്ക്ക് മാത്രം പിന്നിലാണ് അയാളെന്നും ദ്രാവിഡ് അന്ന് വിലയിരുത്തുകയുണ്ടായി- ലക്ഷ്മണ്‍ പറഞ്ഞു.

സെലക്ടര്‍മാരും കോച്ചും അര്‍പ്പിച്ച വിശ്വാസം ഭരത് കാത്തത് നല്ല കാര്യമാണ്. കോച്ചും സെലക്ടര്‍മാരും ഭരത്തിന്റെ കഴിവില്‍ പ്രകടിപ്പിച്ച ആത്മവിശ്വാസത്തെ നീതീകരിക്കാന്‍ അയാള്‍ക്കായി. സ്പിന്നിന് അനുകൂലമായ സാഹചര്യങ്ങളില്‍ നല്ല വിക്കറ്റ് കീപ്പര്‍ ഇല്ലെങ്കില്‍ ഒരുപാട് അവസരങ്ങള്‍ നഷ്ടമാകും. കാണ്‍പൂരില്‍ ഭരത് പുറത്തെടുത്തത് ഉജ്ജ്വലമായ സാങ്കേ തി ക ത്തികവും മന:സാന്നിധ്യവുമാണെന്നും ലക്ഷമണ്‍ കൂട്ടിച്ചേര്‍ത്തു.