'ധോണിയല്ല മികച്ച ക്യാപ്റ്റന്‍, ചെന്നൈ നിലനിര്‍ത്തേണ്ടതില്ല',വിമര്‍ശനം ശക്തമാക്കി ഗംഭീര്‍

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ എം.എസ്. ധോണിയല്ലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.  ക്രിക്ക്ഇന്‍ഫോയിലെ ഒരു ഷോയിലാണ് ഗംഭീര്‍ ധോണിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.

ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകന്‍ ധോണിയല്ല. രോഹിത് ശര്‍മ്മയാണ് ഏറ്റവും മികച്ച ക്യാപ്റ്റന്‍. ഐപിഎല്‍ ട്രോഫികളെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ധോണി നാലു പ്രാവശ്യമേ നേടിയിട്ടുള്ളൂ. രോഹിത്തിന് അഞ്ച് കിരീടങ്ങളുണ്ട്- ഗംഭീര്‍ പഞ്ഞു.

Read more

ധോണിയെ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ ധോണി എന്തു റോളാണ് കൈകാര്യം ചെയ്യുന്നവെന്നതിന് അനുസരിച്ചിരിക്കും കാര്യങ്ങള്‍. ഋതുരാജ് ഗെയ്ക്ക്‌വാദ്, രവീന്ദ്ര ജഡേജ, ഫാഫ് ഡു പ്ലെസിസ് എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തേ ണ്ടതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.