'ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരും'; ഐ.സി.സിക്കെതിരെ ഇന്‍സമാം ഉള്‍ ഹഖ്

ട്വന്റി20 ലോക കപ്പ് ക്രിക്കറ്റ് മാറ്റിവെച്ച് ഈ വര്‍ഷം ഐ.പി.എല്‍ നടത്തിയാല്‍ ഐ.സി.സി ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരുമെന്ന് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്. കോവിഡ് മഹാമാരി ഈ വര്‍ഷം വിട്ടുമാറില്ലെന്ന് കണ്ടതോടെയാണ് ഐ.സി.സി, ട്വന്റി20 ലോക കപ്പ് ക്രിക്കറ്റ് മാറ്റിവെയ്ക്കാന്‍ ആലോചിക്കുന്നത്. ലോക കപ്പ് മാറ്റിയാല്‍ ആ സമയത്ത് ഐ.പി.എല്‍ നടത്തുമെന്ന സൂചന നേരത്തെ ബി.സി.സി.ഐ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്‍സമാമിന്റെ പരാമര്‍ശം.

“അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് നല്ല പിടിപാടുണ്ട്. ലോക കപ്പ് നടത്താനാവില്ലെന്ന് ഓസ്‌ട്രേലിയ അറിയിച്ചാല്‍ ഐ.പി.എല്ലിന് അത് പച്ചക്കൊടിയാവും. സ്വകാര്യ മത്സരങ്ങള്‍ക്കല്ല ഐ.സി.സി മുന്‍ഗണന നല്‍കേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ യുവ താരങ്ങളുടെ ശ്രദ്ധ അത്തരം സ്വകാര്യ മത്സരങ്ങളിലേക്കാവും. ട്വന്റി20 ലോക കപ്പ് ക്രിക്കറ്റ് മാറ്റിവെച്ച് ഈ വര്‍ഷം ഐ.പി.എല്‍ നടത്തിയാല്‍ ഐ.സി.സി ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരും.” ഇന്‍സമാം പറഞ്ഞു.

Indian batsmen played for themselves, not for team: Former ...

ലോക കപ്പ് മാറ്റിവെയ്ക്കുന്ന സംബന്ധിച്ച പ്രഖ്യാപനം ഈ ആഴ്ച തന്നെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓസ്ട്രേലിയന്‍ ക്രിക്കറ്റും ലോക കപ്പ് സമയമാറ്റം സംബന്ധിച്ച സൂചന നല്‍കിയിട്ടുണ്ട്. ലോക കപ്പ് നടക്കേണ്ടിയിരുന്ന സമയത്ത് ഇംഗ്ലണ്ടിനെതിരെ ഏകദിന ട്വന്റി20 പരമ്പരയ്ക്ക് ഓസ്ട്രേലിയ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

After UAE And Sri Lanka, New Zealand Offer To Host IPL: BCCI ...

ഒക്‌ടോബര്‍ 18 മുതല്‍ നവബംര്‍ 15 വരെ ഓസ്‌ട്രേലിയയിലാണ് ലോക കപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഐപിഎല്ലിന് വേദിയൊരുക്കാന്‍ ന്യൂസിലാന്‍ഡ്, യുഎഇ, ശ്രീലങ്ക എന്നിവര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.