'എന്നെ നിരുത്സാഹപ്പെടുത്താന്‍ നോക്കേണ്ട, ഞാന്‍ തളരില്ല'; പോസ്റ്റുമായി പൃഥ്വി ഷാ

ഓസീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ പ്രകടനത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുന്ന താരമാണ് പൃഥ്വി ഷാ. ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായ ഷാ, രണ്ടാം ഇന്നിംഗ്‌സില്‍ നാല് റണ്‍സ് മാത്രമെടുത്തും പുറത്തായിരുന്നു. ഇതേ തുടര്‍ന്ന് താരത്തിനെ ടീമിലുള്‍പ്പെടുത്തിയത് ഉള്‍പ്പെടെ ചോദ്യം ചെയ്ത് മുന്‍ താരങ്ങളടക്കം നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ആ വിമര്‍ശനങ്ങള്‍ക്കെല്ലാം ഒരു പോസ്റ്റിലൂടെ ഉത്തരം നല്‍കിയിരിക്കുകയാണ് ഷാ.

“നിങ്ങള്‍ ഒരു കാര്യം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ചില സമയം ആളുകള്‍ നിങ്ങളെ നിരുത്സാഹപ്പെടുത്തും. അതിനര്‍ത്ഥം നിങ്ങള്‍ക്കത് ചെയ്യാനാവുമെന്നും അവര്‍ക്കത് ആകില്ല എന്നുമാണ്” ഷാ ഇന്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

Prithvi Shaw

21-കാരനായ പൃഥ്വിയുടെ സമീപകാല പ്രകടനം വളരെ മോശമായിരുന്നു. ഇക്കഴിഞ്ഞ ഐ.പി.എല്ലിലും തിളങ്ങാതിരുന്ന പൃഥ്വി ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍ ഇടം പിടിച്ചപ്പോള്‍ തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കെ.എല്‍ രാഹുലിനെയും ശുഭ്മാന്‍ ഗില്ലിനെയും പുറത്തിരുത്തിയാണ് ഷായ്ക്ക് അവസരം നല്‍കിയത്. എന്നാലത് യുവതാരത്തിന് പ്രയോജനപ്പെടുത്താനായില്ല.

AUS vs IND: Prithvi Shaw Gets Trolled On Twitter After Being Dismissed For A Duck | Cricket News

ആദ്യ ടെസ്റ്റിലെ നാണംകെട്ട തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ ഉറപ്പാണ്. മായങ്ക് അഗര്‍വാളിനൊപ്പം ശുഭ്മാന്‍ ഗില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. കോഹ്‌ലിയുടെ ഒഴിവില്‍ രാഹുല്‍ ടീമിലിടം നേടും. പരിക്കേറ്റ് പരമ്പരയില്‍ പുറത്തായ മുഹമ്മദ് ഷമിക്ക് പകരം സിറാജോ സൈനിയോ കളിക്കും. കോഹ് ലിയുടെ അഭാവത്തില്‍ രഹാനെയാവും ടീമിനെ നയിക്കുക.