പുകഴ്ത്തല്‍ സ്വാഭാവികം, എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ പറയാതെ പോകരുത്

ഇതാണ് വാസ്തവം. ഒരു കളിക്കാരന്‍ ക്യാപ്റ്റന്‍സിയില്‍ നിന്ന് വിരമിക്കുമ്പോള്‍ അയാളെ പുകഴ്ത്തുന്നത് സ്വാഭാവികം. കോഹ്ലിയുടെ യഥാര്‍ത്ഥ കണക്കുകള്‍ പരിശോധിക്കാം. നിങ്ങള്‍ക്കും നെറ്റില്‍ നോക്കി ഉറപ്പു വരുത്താം..

* ലോക കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനോട് പരാജയപ്പെട്ട ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ – അതും 10 വിക്കറ്റിന്റെ സമ്പൂര്‍ണ തോല്‍വി.

T20 World Cup, IND vs PAK blog: Pakistan end long wait as Babar, Rizwan guide them

* ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ കളി നടന്ന 3 ദിവസത്തില്‍ തോല്‍വി. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ 2 സ്പിന്നര്‍മാരെ കളിപ്പിച്ച മണ്ടത്തരം വേറെ.

* ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെ നാണം കെട്ട തോല്‍വി.

* 2018 ല്‍ ഇംഗ്ലണ്ടിനെതിരേ 4-1 തോല്‍വി

* ന്യൂസിലാൻഡിനെതിരേ പരമ്പര തോല്‍വി

IND v SA: India To Leave For South Africa On December 16, To Stay In Bio-Bubble For 44 Days - CricketAddictor

* ദക്ഷിണാഫ്രിക്കക്ക് എതിരേ 2 പരമ്പര തോല്‍വി. അവസാനത്തേത് പുതുമുഖങ്ങള്‍ നിറഞ്ഞ, എക്കാലത്തേയും മോശം ബാറ്റിംഗ് നിരയ്‌ക്കെതിരേ.

* ഓസ്‌ട്രേലിയക്കെതിരേ 36 റണ്‍സിന് all out ആയി , ആദ്യ ടെസ്റ്റ് തോറ്റ് ടീമിനെ ഓസ്‌ട്രേലിയയില്‍ ഇട്ട് പ്രസവമെടുക്കാന്‍ നാട്ടിലേക്ക് തിരിച്ചു വന്ന നായകന്‍. ( പരമ്പര രഹാനേ ജയിപ്പിച്ചു.)

* RCB യെ എത്ര വര്‍ഷം നയിച്ചു , കിരീടങ്ങളുടെ എണ്ണം എന്ന കണക്ക് പറയുന്നില്ല.

Australia will easily win Test series in Virat Kohli's absence: Vaughan | Business Standard News

മുമ്പ് ഓസ്ട്രേലിയയെ പരമ്പര തോല്‍പ്പിച്ചു എന്നത് സത്യമാണ്. പക്ഷേ അത് സ്മിത്ത്, വാര്‍ണര്‍ എന്നിവര്‍ വിലക്കിലായ സമയത്തെ, ചരിത്രത്തിലെ ഏറ്റവും മോശം ഓസ്‌ട്രേലിയന്‍ ടീം എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ട ടീമാണ്. ടിം പെയ്ന്‍ ആയിരുന്നു അന്ന് പ്രധാന ബാറ്റ്‌സ്മാന്‍ എന്ന് പറയുമ്പോള്‍ ആ നിലവാരം വ്യക്തമാകും. ഫാന്‍ ഫൈറ്റ് കൊണ്ടു വരേണ്ട. ഈ പറഞ്ഞ കണക്കില്‍ തെറ്റുണ്ടെങ്കില്‍ പറയു..

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7