സിക്‌സടിച്ചത് ഇഷ്ടപ്പെട്ടില്ല, കലിപ്പില്‍ പോയി കുറ്റി തെറിപ്പിച്ച് ഇന്ത്യന്‍ താരം

ക്രിക്കറ്റ് മൈതാനത്ത് അതിവൈകാരികതയുടെ പല നിമിഷങ്ങളും ഉണ്ടാകാറുണ്ട്. വീറും വാശിയും കൂടുമ്പോള്‍ സ്വയം മറന്നായിരിക്കും ക്രിക്കറ്റ് താരങ്ങള്‍ ചിലപ്പോള്‍ മൈതാനത്ത് പെരുമാറുക. ഗെയ്‌ലിന്റെയും എന്റിനിയുടേയും ഒക്കെ നൃത്തം ചെയ്തുള്ള ആഹ്ലാദപ്രകടനങ്ങള്‍ അതിനുദാഹരണങ്ങളാണ്.

അത്തരത്തിലുള്ള ഒരു പ്രകടനത്തിന്റെ വീഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. പ്രഗ്യാന്‍ ഓജയുടെ പന്തില്‍ ക്രീസ് വിട്ടിറങ്ങി ് ബാറ്റ്‌സ്മാന്‍ അതിര്‍ത്തി കടത്തി. എന്നാല്‍ ഇതില്‍ അസ്വസ്തനായ ഓജ സ്റ്റംപ് തട്ടിത്തെറിപ്പിക്കുകയായിരുന്നു.ആഭ്യന്തര മത്സരത്തിനിടെയായിരുന്നു ഓജയുടെ കലിപ്പുതീര്‍ക്കല്‍.

https://www.youtube.com/watch?time_continue=18&v=chxLPFKoPeA

ഇന്ത്യയ്ക്കായി 24 ടെസ്റ്റും, 18 ഏകദിനങ്ങളിലും, 6 ടി20 മല്‍സരങ്ങളിലും ഓജ കളിച്ചിട്ടുണ്ട്. 114 രാജ്യാന്തര വിക്കറ്റുകളും നേടിയിട്ടുണ്ട്. നിലവില്‍ രഞ്ജി ട്രോഫിയില്‍ ഹൈദരാബാദ് ടീമിലാണ് ഓ്ജയുളളത്.