ഐ.പി.എല്‍ 2022: മെഗാ ലേലത്തിന് മുന്നോടിയായി ഓരോ ടീമും നിലനിര്‍ത്തുന്ന താരങ്ങള്‍

ഐപിഎല്‍ റീട്ടെന്‍ഷന്‍ തിയതി ഇന്ന് അവസാനിക്കും. മെഗാ ലേലത്തിനു മുമ്പ് എട്ടു ഫ്രാഞ്ചൈസികളും ആരൊക്കെയാണ് നിലനിര്‍ത്തുക എന്ന കാര്യത്തില്‍ ഇന്ന് വൈകിട്ടോടെ വ്യക്തതയുണ്ടാകും. ലേലത്തിനു മുമ്പ് ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി നാല് താരങ്ങളെയാണ് നിലനിര്‍ത്താനാവുക. ഇതില്‍ വിദേശ താരങ്ങള്‍ രണ്ടില്‍ കൂടാനും പാടില്ല. ചില ടീമുകള്‍ ഒന്നോ, രണ്ടോ പേരെ മാത്രമേ നിലനിര്‍ത്താന്‍ സാദ്ധ്യതയുള്ളൂ.

ഒരോ ടീമും നിലനിര്‍ത്തിയേക്കാവുന്ന താരങ്ങള്‍:

ചെന്നൈ സൂപ്പര്‍ കിംഗ്സ്- എംഎസ് ധോണി, ഋതുരാജ് ഗെയ്ക്ക്വാദ്, രവീന്ദ്ര ജഡേജ, ഫഫ് ഡുപ്ലെസി.

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്- സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍, വെങ്കടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി.

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍- വിരാട് കോഹ്‌ലി, ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്റിച്ച് നോര്‍ക്കിയ.

It's not even a question': MI player names 'clear' candidate 5-time IPL champs must retain, says 'no one on that level' | Cricket - Hindustan Times

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍, കീറോണ്‍ പൊള്ളാര്‍ഡ്.

സണ്‍റൈസേഴ്സ് ഹൈദരാബാദ്- കെയ്ന്‍ വില്ല്യംസണ്‍, റാഷിദ് ഖാന്‍, ഉമ്രാന്‍ മാലിക്ക്, ഭുവനേശ്വര്‍ കുമാര്‍.

പഞ്ചാബ് കിംഗ്‌സ്- മായങ്ക് അഗര്‍വാള്‍, രവി ബിഷ്നോയ്, അര്‍ഷ്ദീപ് സിംഗ്.

രാജസ്ഥാന്‍ റോയല്‍സ്- സഞ്ജു സാംസണ്‍, ജോസ് ബട്ലര്‍, യശസ്വി ജയ്സ്വാള്‍.

Don't have 100% confidence in him'- Chopra picks 4 retentions for RCB for IPL 2022 auction; excludes two IPL 2021 stars | Cricket - Hindustan Times

നാലു കളിക്കാരെയാണ് ഒരു ഫ്രാഞ്ചൈസി നിലനിര്‍ത്തുന്നതെങ്കില്‍ എല്ലാവര്‍ക്കും കൂടി ചെലവിടാവുന്നത് 42 കോടി രൂപയാണ്. ആദ്യം നിലനിര്‍ത്തുന്നയാള്‍ക്ക് 16 കോടിയും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നിലനിര്‍ത്തപ്പെടുന്നവര്‍ക്കു 12 കോടിയും എട്ടു കോടിയും നാലു കോടിയുമായിരിക്കും പ്രതിഫലം.

Image

മൂന്നു പേരെയാണ് നിലനിര്‍ത്തുന്നതെങ്കില്‍ ആകെ ചെലവഴിക്കാവുന്ന തുക 33 കോടിയാണ്. യഥാക്രമം 15 കോടി, 11 കോടി, ഏഴു കോടി എന്നിങ്ങനെയായിരിക്കും കളിക്കാര്‍ക്കു ലഭിക്കുക. രണ്ടു പേരെ നിലനിര്‍ത്തിയാല്‍ 14 കോടിയും 10 കോടയിയും ഓരോരുത്തര്‍ക്കും ലഭിക്കും. ഒരാളെ മാത്രമേ നിലനിര്‍ത്തുന്നുള്ളൂവെങ്കില്‍ അയാളുടെ പ്രതിഫലം 14 കോടിയായിരിക്കും.

IPL 2021 news: There is no going back now: Teams after COVID breaches IPL's water-tight bubble | Cricket News - Times of India

അടുത്ത വര്‍ഷം ജനുവരി ആദ്യമാണ് മെഗാ ലേലം നടക്കുന്നത്.ഏപ്രില്‍ ആദ്യവാരമായിരിക്കും 15ാം സീസണ്‍ ആരംഭിക്കുക. ഇത്തവണ ടൂര്‍ണമെന്റ് ഇന്ത്യയില്‍ തന്നെയായിരിക്കും നടക്കുക.