രാജ്യത്തെക്കാള്‍ ഏറെ ഐ.പി.എല്ലിന് പ്രാധാന്യം നല്‍കുന്നവരോട് എന്ത് പറയാനാണ്; തുറന്നടിച്ച് കപില്‍ദേവ്

അന്താരാഷ്ട്ര മത്സരങ്ങളേക്കാളേറെ ഐപിഎല്ലിന് പ്രാധാന്യം നല്‍കുന്ന രീതി ടി20 ലോക കപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായെന്ന് ഇതിഹാസ താരം കപില്‍ദേവ്. രാജ്യത്തെക്കാളേറെ ഐപിഎല്ലിന് താരങ്ങള്‍ പ്രാധാന്യം നല്‍കുന്നുവെന്നും ഐപിഎല്ലിനും ലോക കപ്പിനും ഇടയില്‍ അല്‍പ്പം കൂടി സമയം ആവശ്യമായിരുന്നുവെന്നും കപില്‍ ദേവ് പറഞ്ഞു.

‘ഭാവിയെ കുറിച്ച് ചിന്തിച്ച് തുടങ്ങേണ്ട സമയമായിരിക്കുന്നു. കൃത്യമായ പദ്ധതികളോടെ വേണം മുന്നോട്ട് പോകാന്‍. ലോക കപ്പിലെ പ്രതീക്ഷകള്‍ കഴിഞ്ഞതിനാല്‍ ഇനി കൃത്യമായ പദ്ധതികള്‍ തയ്യാറാക്കുകയാണ് വേണ്ടത്. ഐപിഎല്ലിനും ലോക കപ്പിനും ഇടയില്‍ അല്‍പ്പം കൂടി സമയം ആവശ്യമായിരുന്നു. നിലവിലെ ഇന്ത്യന്‍ താരങ്ങളെല്ലാം വലിയ കഴിവുള്ളവരാണ്. എന്നാല്‍ അതിനെ ഉപയോഗപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചില്ല.’

India vs Afghanistan Highlights, T20 World Cup 2021: IND thrash AFG by 66 runs to bag first win of the tournament | Hindustan Times

‘രാജ്യത്തെക്കാളേറെ ഐപിഎല്ലിനാണ് താരങ്ങള്‍ പ്രാധാന്യം നല്‍കുന്നതിനോട് എന്ത് പറയാനാണ്. ദേശീയ ടീമിനുവേണ്ടി കളിക്കുമ്പോള്‍ താരങ്ങള്‍ക്ക് അഭിമാനം ഉണ്ടാവണം. എന്നാല്‍ താരങ്ങളുടെ സാമ്പത്തിക അവസ്ഥയെ കുറിച്ച് അറിയാത്തതിനാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ പറയുന്നില്ല.’

IND vs SCO T20 World Cup 2021 Live streaming: When, where and how to watch India vs Afghanistan Online Live Match

‘ആദ്യം പ്രാധാന്യം നല്‍കേണ്ടത് രാജ്യത്തിനാണെന്നും പിന്നീടാണ് ഫ്രാഞ്ചൈസിയെന്നുമാണ് പറയാനുള്ളത്. ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കരുതെന്നല്ല ഞാന്‍ പറഞ്ഞത്. താരങ്ങള്‍ക്ക് കൃത്യമായി മത്സരം നല്‍കി പദ്ധതിയുണ്ടാക്കേണ്ടത് ബിസിസി ഐയുടെ ഉത്തരവാദിത്വമാണ്. ഈ ടൂര്‍ണമെന്റില്‍ നിന്ന് പഠിച്ച പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നോക്കേണ്ടത്’ കപില്‍ ദേവ് പറഞ്ഞു.