കളിക്കാര്‍ ഭയപ്പെട്ട് മത്സരത്തിന് ഇറങ്ങാന്‍ വിസമ്മതിച്ചു; തുറന്നടിച്ച് സൗരവ് ഗാംഗുലി

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ഉപേക്ഷിച്ച സംഭവത്തില്‍ പ്രതികരണവുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യന്‍ താരങ്ങള്‍ ഭയപ്പെട്ട് മത്സരത്തിന് ഇറങ്ങാന്‍ വിസമ്മതിച്ചെന്നും എന്നാല്‍ അവരെ കുറ്റപ്പെടുത്താനാവില്ലെന്നും അവരുടെ വികാരങ്ങളെ മാനിക്കേണ്ടതുണ്ടെന്നും ഗാംഗുലി പറഞ്ഞു.

‘കളിക്കാര്‍ കളിക്കാന്‍ വിസമ്മതിച്ചു. പക്ഷേ നിങ്ങള്‍ക്ക് അവരെ കുറ്റപ്പെടുത്താനാവില്ല. ഫിസിയോ യോഗേഷ് പര്‍മാര്‍ കളിക്കാരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നിതിന്‍ പട്ടേല്‍ കോവിഡ് ബാധിതനായതിനുശേഷം ലഭ്യമായ ഒരേയൊരാള്‍ എന്ന നിലയില്‍ അദ്ദേഹം കളിക്കാരുമായി സ്വതന്ത്രമായി ഇടപഴകുകയും അവരുടെ കോവിഡ് ടെസ്റ്റുകള്‍ പോലും നടത്തുകയും ചെയ്തു. അവന്‍ അവര്‍ക്ക് മസാജ് നല്‍കാറുണ്ടായിരുന്നു.’

ENG vs IND: All Indian players test negative for COVID-19, Manchester Test  likely to go ahead as scheduled | Cricket News – India TV

‘അവന്‍ അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. അയാള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോള്‍ കളിക്കാര്‍ തകര്‍ന്നുപോയി. തങ്ങള്‍ക്ക് രോഗം പിടിപെട്ടിരിക്കുമെന്നും അവര്‍ ഭയപ്പെട്ടു. ബബിളില്‍ താമസിക്കുന്നത് എളുപ്പമല്ല. തീര്‍ച്ചയായും, നിങ്ങള്‍ അവരുടെ വികാരങ്ങളെ മാനിക്കണം’ ഗാംഗുലി പറഞ്ഞു.