ശക്തി ആര്‍ജ്ജിക്കാന്‍ പാകിസ്ഥാന്റെ നീക്കം; പണി കിട്ടുക ഐ.പി.എല്ലിന്

ടി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ന്യൂസിലന്‍ഡിന്റെ പാകിസ്ഥാന്‍ പര്യടനത്തില്‍ അധികം മത്സരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. നിലവില്‍ നിശ്ചയിച്ചിരിക്കുന്നതിലും അധികം ടി20 മത്സരങ്ങള്‍ പരസ്പരം കളിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം.

നിലവിലെ ഷെഡ്യൂള്‍ പ്രകാരം സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ന്യൂസിലന്‍ഡിന്റെ പാകിസ്ഥാന്‍ പര്യടനത്തില്‍ മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് ഇരു കൂട്ടരും തമ്മില്‍ കളിക്കുക. എന്നാല്‍ രണ്ട് ടി20 മത്സരങ്ങള്‍ അധികമായി ഈ പരമ്പരയില്‍ ഉള്‍പ്പെടുത്താന്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

PCB requests New Zealand Cricket to play two additional T20I during tour of Pakistan | Cricket News – India TV

പാകിസ്ഥാന്റെ ആവശ്യത്തിന് ന്യൂസിലന്‍ഡ് സമ്മതം മൂളിയാല്‍ അത് ഏറ്റവും ബാധിക്കുക ഐ.പി.എല്ലിനേയായിരിക്കും. ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം ഘട്ടം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ന്യൂസിലന്‍ഡിന്റെ പാകിസ്ഥാന്‍ പര്യടനം നീണ്ടാല്‍ ടീമിലുള്ള ഐ.പി.എല്‍ താരങ്ങള്‍ക്ക് ടൂര്‍ണമെന്റിന് എത്താനാവില്ല.

India vs New Zealand: A brilliant advertisement for T20 cricket, says Kane Williamson after New Zealand win series - Sports News

പര്യടനം നീട്ടണമെന്ന പാകിസ്ഥാന്റെ ആവശ്യത്തോട് ന്യൂസിലന്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ടി20 ലോക കപ്പ് അടുത്തിരിക്കെ അധിക മത്സരങ്ങളെന്ന ഓപ്ഷന്‍ ന്യൂസിലന്‍ഡ് തള്ളിക്കളയുമോയെന്ന് കണ്ട് തന്നെയറിയമം.