പാണ്ഡ്യ ആരെയും അനുകരിക്കാൻ ശ്രമിക്കരുത്, നാച്ചുറൽ ഗെയിം കളിക്കാൻ ശ്രദ്ധിക്കണം - സഞ്ജയ് മഞ്ജരേക്കർ

ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തന്റെ സ്വാഭാവിക കളി ശൈലിൽ ഉറച്ചുനിൽക്കനാമെന്ന് ഇന്ത്യൻ ബാറ്റർ സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. പാണ്ഡ്യ തന്റെ നാച്ചുറൽ ഗെയിം കളിക്കണം എന്നും, ആരെയും അനുകരിക്കാൻ ശ്രമിക്കരുതെന്നും മഞ്ജരേക്കർ അഭിപ്രായപ്പെട്ടു.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎൽ മത്സരത്തിൽ 28-കാരൻ അപരാജിത അർധസെഞ്ചുറി നേടിയിരുന്നു. ആ ഇന്നിങ്സിനും ടീമിനെ രക്ഷിക്കാൻ സാധിച്ചില്ല. ഇഴഞ്ഞുനീങ്ങിയുള്ള ശൈലിയല്ല നാച്ചുറൽ ഗെയിം ആണ് താരത്തിന് നല്ലതെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നു.

ഐപിഎൽ 2022ലെ നാല് മത്സരങ്ങളിൽ നിന്ന് 47 ശരാശരിയിലും 122.61 സ്‌ട്രൈക്ക് റേറ്റിലും ഗുജറാത്ത് നായകൻ 141 റൺസ് നേടിയിട്ടുണ്ട്.