ആ കാര്യത്തിലൊക്കെ പാകിസ്ഥാനികൾ ഇന്ത്യക്കാരെ കണ്ടുപഠിക്കണം; തുറന്നുപറഞ്ഞ് ഹാരിസ് റൗഫ്

തന്റെ ചെറുപ്പത്തിൽ താൻ ക്രിക്കറ്റ് കളിക്കാൻ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നില്ലെന്ന് പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ആരും അറിയാതെ ആ നാളുകളിൽ എങ്ങനെ ക്രിക്കറ്റ് കളിക്കാൻ സമയം കണ്ടെത്തി എന്നും താരം വിവരിച്ചു.

മിക്ക പാകിസ്ഥാനി മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ കായിക അഭിലാഷങ്ങൾക്ക് എതിരാണെന്ന് ചൊവ്വാഴ്ച ദി ഗ്രേഡ് ക്രിക്കറ്ററുടെ യൂട്യൂബ് ചാനലിൽ ഹാരിസ് റൗഫ് പരാമർശിച്ചു. എന്നിരുന്നാലും, പിന്തുണയില്ലാതിരുന്നിട്ടും താൻ ക്രിക്കറ്റ് കളിക്കുന്നത് തുടർന്നു എന്നും താരം പറഞ്ഞു.

“പാകിസ്ഥാനിൽ, എല്ലാ കളിക്കാരും ആരംഭിക്കുന്നത് ടേപ്പ്-ബോൾ ക്രിക്കറ്റിലാണ്. ഞാനും അത് തെരുവുകളിലും ഗ്രൗണ്ടുകളിലും കളിക്കാൻ തുടങ്ങി. പാകിസ്ഥാനിലെ മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ ക്രിക്കറ്റോ മറ്റ് കായിക വിനോദങ്ങളോ കളിക്കാൻ അനുവദിചിരുന്നില്ല . എന്റെ മാതാപിതാക്കളും അതിന് സമ്മതിച്ചില്ല . പക്ഷേ ഞാൻ കളിക്കുന്നത് തുടർന്നു, ഞാൻ എവിടേക്കാണ് പോകുന്നതെന്ന് മാതാപിതാക്കളോട് പറയാതെ ടേപ്പ്-ബോൾ ക്രിക്കറ്റിനായി വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്തു.”

ശ്രദ്ധേയമായി, 2017 ലെ ഒരു ഓപ്പൺ ട്രയലിനിടെ ലാഹോർ ഖലന്ദർസ് കോച്ചിംഗ് സ്റ്റാഫിനെ തന്റെ എക്സ്പ്രസ് പേസ് കൊണ്ട് ആകർഷിക്കാൻ ഈ വലംകയ്യന് കഴിഞ്ഞു. അതിനുശേഷം, അന്താരാഷ്ട്ര ക്രിക്കറ്റിലും ഫ്രാഞ്ചൈസി അധിഷ്ഠിത ടി20 ലീഗുകളിലും ബൗളിംഗ് മികവ് കൊണ്ട് അദ്ദേഹം സ്വയം പേരെടുത്ത താരം പാകിസ്താനിലും ഓസ്‌ട്രേലിയയിലും ആ മികവ് ആവർത്തിച്ചു.