പാകിസ്ഥാന്റെ ഗര്‍വ്വ് വൈകാതെ അവസാനിക്കും, അവസരം ചോദിച്ച് വാങ്ങി സിംഹം വേട്ടയ്ക്ക് ഇറങ്ങുന്നു

മോശം ഫോമിലുള്ള വിരാട് കോഹ്‌ലിയുടെ വിമര്‍ശകരില്‍ മുന്‍പന്തിലുള്ളവരില്‍ കൂടുതല്‍ പാകിസ്ഥാന്‍ മുന്‍ താരങ്ങളാണ്. ഇന്ത്യന്‍ താരങ്ങളുടെ തന്നെ മുഖ്യവിമര്‍ശകര്‍ പാകിസ്ഥാന്‍ താരങ്ങളാണെന്നിരിക്കെ ബാബര്‍ അസമുമായുള്ള പോരാട്ടമാണ് കോഹ്‌ലിയെ കൂടുതല്‍ കടന്നാക്രമിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.

പ്രതീക്ഷിച്ചതുപോലെ, യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്‌ലി തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയായി വിശ്രമത്തിലായിരുന്നു കോഹ്ലി, ഇപ്പോള്‍ അവസാനിച്ച വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ കളിച്ചിരുന്നില്ല. ഏഷ്യാ കപ്പിന് തയ്യാറെടുക്കുന്നതിനായി കോഹ്ലി ഈ ആഴ്ച മുംബൈയില്‍ നെറ്റ് പ്രാക്ടീസ് ആരംഭിക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഈയാഴ്ച ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ എംസിഎ ഇന്‍ഡോര്‍ അക്കാദമിയില്‍ കോഹ്ലി പരിശീലനം ആരംഭിക്കും. ബികെസിയിലെ എംസിഎ അക്കാദമിയില്‍ നിന്ന് 20 മിനിറ്റ് അകലെയുള്ള വോര്‍ലി ഓംകാര്‍ ബില്‍ഡിംഗിലാണ് കോഹ്ലിയുടെ മുംബൈയിലെ വസതി. ഇതാണ് ബികെസിയിലെ അക്കാദമിയില്‍ പരിശീലനം നടത്താന്‍ കോഹ്ലി തീരുമാനിച്ചത്.

ടൂര്‍ണമെന്റില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ എതിരാളി. 28 നാണഅ ഈ മത്സരം. ഏറ്റവും ഒടുവില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പാകിസ്ഥാനായിരുന്നു വിജയം. കോഹ്‌ലിയുടെ ലോക കപ്പ് മോഹങ്ങള്‍ തകര്‍ത്തെറിഞ്ഞ മത്സരമായിരുന്നു അത്. ഇതിനും തിനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കാനാവും കോഹ്‌ലി അവസരം ചോദിച്ച് വാങ്ങി ഏഷ്യാ കപ്പിന് എത്തുന്നത്.

ഏഷ്യാ കപ്പിനുള്ള ടീമില്‍ തന്നെ ഉള്‍പ്പെടുത്തണമെന്ന് കോഹ്‌ലി ആവശ്യം ഉന്നയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെ ദുബായിലും ഷാര്‍ജയിലുമായാണു മത്സരങ്ങള്‍ നടക്കുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍.

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹര്‍.