ന്യൂസിലന്‍ഡ് പിന്മാറിയതിന് ഇന്ത്യയെ പഴിച്ച് പാകിസ്ഥാന്‍

ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പര്യടനത്തില്‍ നിന്ന് പിന്മാറിയതിന് ഇന്ത്യയെ പഴിച്ച് പാകിസ്ഥാന്‍. കിവി ടീമിനെതിരായ ഭീഷണിയുടെ ഉറവിടം ഇന്ത്യയാണെന്ന് പാക് ഇന്‍ഫൊര്‍മേഷന്‍ മിനിസ്റ്റര്‍ ഫവാദ് ചൗധരി ആരോപിച്ചു. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് പാകിസ്ഥാനിലെത്തിയ ന്യൂസിലന്‍ഡ് ടീം ആദ്യ മത്സരത്തിന് തൊട്ടുമുന്‍പ് പിന്മാറിയത്. തുടര്‍ന്ന് ഇംഗ്ലണ്ടും പാകിസ്ഥാനില്‍ കളിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു.

കളിക്കാരെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇ-മെയ്ല്‍ സന്ദേശം ഇന്ത്യയില്‍ നിന്നാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന് അയച്ചതെന്ന് ചൗധരി പറഞ്ഞു. ഇതാദ്യമായല്ല പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത്.

പാകിസ്ഥാനില്‍ നടക്കുന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വവും ഇന്ത്യക്കുമേല്‍ അവര്‍ കെട്ടിവെയ്ക്കുന്നുണ്ട്. എന്നാല്‍ കുപ്രചാരണങ്ങള്‍ അവസാനിപ്പിച്ച് സ്വന്തം മണ്ണിലെ തീവ്രവാദം അവസാനിപ്പിക്കുകയാണ് പാകിസ്ഥാന്‍ ചെയ്യേണ്ടതെന്നാണ് ഇന്ത്യയുടെ നിലപാട്.

pak-ind