ഇന്ത്യയേ കണ്ട് പഠിക്കാന്‍ പാക്കിസ്താന്‍ ക്രിക്കറ്റ്‌ബോര്‍ഡിനോട് പാക് താരങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വാനോളം പുകഴ്ത്തി പാക് താരങ്ങളായ സല്‍മാന്‍ ബട്ടും കമ്രാന്‍ അക്മലും. ദേശിയ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഇന്ത്യന്‍ സെലക്ടര്‍മാരുടെ സമീപനം അഭിനന്ദനാര്‍ഹമാണ് എന്നും പാക്കിസ്താന്‍ സെലക്ടര്‍മാര്‍ ഇത് കണ്ട് പഠിക്കണമെന്നുമായിരുന്നു പാക്കിസ്താന്റെ മുന്‍ നായകനായിരുന്ന സല്‍മാന്‍ ബട്ടിന്റേയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ കമ്രാന്‍ അക്മലും പറഞ്ഞത്.

താരങ്ങള്‍ക്ക് അവസരം നല്‍കുന്ന കാര്യത്തില്‍ പാക് സെലക്ടര്‍മാരേക്കാള്‍ സ്ഥിരത ഇന്ത്യയുടെ സെലക്ടര്‍മാര്‍ പുലര്‍ത്തുന്നുണ്ട് എന്നാണ് ഇരുവരും പറഞ്ഞത്.

“രോഹിത് ശര്‍മയെ കാര്യം തന്നെ നോക്കു. ഒരു സമയത്ത് രോഹിത്തിന്റെ ബാറ്റിങ് ശരാശരി 25 മാത്രമായിരുന്നു എന്നിട്ടും അയാള്‍ക്ക് സെലക്ടര്‍മാര്‍ അവസരം നല്‍കി. ഇന്ന് രോഹിത്ത് ലോകോത്തര നിലവാരമുള്ള ബാറ്റ്‌സമാനാണ്” ബട്ട് പറഞ്ഞു.

ഇന്ത്യയിലെപോലെ മികച്ച താരങ്ങളെ ഉണ്ടാക്കാന്‍ കഴിയാത്തത് പാക്കിസ്താന്റെ സ്ഥിരതയില്ലാത്ത പിച്ചുകളുടെ സ്വഭാവമാണ്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിക്കുന്ന താരങ്ങളുടെ മികവ് നിര്‍ണായകമാണ്. താരങ്ങള്‍ പറഞ്ഞു.