'എനിക്ക് വേണ്ടി പ്രത്യേക പ്ലാനുമായി അവര്‍ വന്നു എന്നതില്‍ സന്തോഷിക്കുന്നു'

തനിക്ക് വേണ്ടി ഓസ്‌ട്രേലിയ പ്രത്യേക പ്ലാന്‍ തയ്യാറാക്കിയത് സന്തോഷിപ്പിക്കുന്നു എന്ന് ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യര്‍. അതിനെ വെല്ലുവിളിയായി ഏറ്റെടുക്കുന്നു എന്നും തന്ത്രം അതിജീവിക്കാന്‍ ശ്രമിക്കുമെന്നും അവസാന ഏകദിനത്തിനു മുന്നോടിയായി ശ്രേയസ് പറഞ്ഞു.

“എനിക്ക് വേണ്ടി പ്രത്യേക പ്ലാനുമായി അവര്‍ വന്നു എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. അത് വെല്ലുവിളിയായി ഞാന്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ നിന്ന് എനിക്ക് വിജയിച്ചു വരാനാവും. മികച്ച കളി കെട്ടഴിക്കാന്‍ അത് എന്നെ പ്രചോദിപ്പിക്കും. ഷോര്‍ട്ട് ബോളുകളിലൂടെ അവര്‍ എന്നെ നേരിടാനൊരുങ്ങിയാല്‍ ഞാന്‍ ആക്രമണകാരിയാകും. കാരണം അത്തരം ഫീല്‍ഡ് സെറ്റുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവും.”

Shastri backs Iyer for No. 4 as India take on West Indies in first ODI - The Federal

“ആദ്യ ഏകദിനത്തില്‍ ഹേസല്‍വുഡിന്റെ ഷോര്‍ട്ട് ബോള്‍ എങ്ങനെ കളിക്കണം എന്നതില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായി. അപ്പര്‍കട്ട് കളിക്കണോ പുള്‍ ഷോട്ട് കളിക്കണോ എന്ന സംശയത്തില്‍ രണ്ട് ഷോട്ടിനും ഇടയില്‍ കുടുങ്ങിപ്പോയി” ശ്രേയസ് പറഞ്ഞു.

3rd ODI: Shreyas Iyer Overwhelmed That Australia Have A Plan For Him | Cricket News

എന്നാല്‍ ഈ ആത്മവിശ്വാസത്തിനൊത്ത പ്രകടനം മൂന്നാം ഏകദിനത്തിലും ശ്രേയസിന് കാഴ്ചവെയ്ക്കാനായില്ല. 21 ബോളില്‍ നിന്ന് 19 റണ്‍സുമായി താരം പുറത്തായി. ആദ്യ ഏകദിനത്തില്‍ 2 റണ്‍സ് മാത്രം നേടിയ ശ്രേയസ് രണ്ടാം മത്സരത്തില്‍ 38 റണ്‍സ് നേടിയിരുന്നു.